Home » » കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് ആക്രമണം.

കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് ആക്രമണം.

Written By Unknown on Thursday, 1 January 2015 | 20:50

കണ്ണൂര്‍: സംസ്‌ഥാനത്ത്‌ വീണ്ടും മാവോയിസ്‌റ്റ് ആക്രമണം. നെടുംപൊയില്‍ കരിങ്കല്‍ ക്വാറി ഓഫീസിന്‌ നേരെയാണ്‌ ഇത്തവണ ആക്രമണം ഉണ്ടായിരിക്കുന്നത്‌. ഇന്ന്‌ പുലര്‍ച്ചെ 2.20 നായിരുന്നു സംഭവം. തോക്കുധാരികളായ സംഘം എത്തി ഓഫീസ്‌ ആക്രമിക്കുകയും ഫയലുകള്‍ക്ക്‌ തീയിടുകയും ചെയ്‌തു. ഒരു സ്‌ത്രീ ഉള്‍പ്പെടുന്ന അഞ്ചംഗ സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ വിവരം. 
കാവല്‍ക്കാരനെ കെട്ടിയിട്ട ശേഷമായിരുന്നു ഓഫീസിന്‌ തീയിട്ടത്‌. മാവോയിസ്‌റ്റ് മുദ്രാവാക്യം വിളിച്ചുകൊണ്ടെത്തിയ സംഘത്തിലെ സ്‌ത്രീയും ഒരു പുരുഷനും ഓഫീസിലെത്തി കാവല്‍ക്കാരനെ വിളിച്ചുണര്‍ത്തി തോക്കിന്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ സംഘത്തിലെ മറ്റുള്ളവര്‍ ഓഫീസിന്റെ ജനാല തകര്‍ത്ത്‌ അകത്തുകടന്ന്‌ ഫയലകള്‍ക്ക്‌ തീയിടുകയായിരുന്നു. ഓഫീസിന്‌ മുന്നില്‍ സ്‌ഥാപിച്ചിരുന്ന സുരക്ഷാക്യാമറകള്‍ എടുത്തുകൊണ്ടുപോയ മാവോയിസ്‌റ്റുകള്‍ ഓഫീസിലുണ്ടായിരുന്ന ടെലിവിഷനുകളും നശിപ്പിച്ചു.
കരിങ്കല്‍ ക്വാറിക്ക്‌ അനധികൃതമായി അനുമതി നല്‍ക്കുന്ന സര്‍ക്കാര്‍ ഉന്നതരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്ന്‌ വ്യാപകമായി പോസ്‌റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. പശ്‌ചിമഘട്ടത്തെ തകര്‍ക്കാന്‍ അനുവാദം നല്‍കുന്ന കളക്‌ടര്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്‌ഥരെ ജനകീയ കോടതിയുടെ മുന്നില്‍ എത്തിക്കുമെന്നും ലഘുലേഖയില്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.