Home » » വ്യാജ മെമ്മറി കാര്‍ഡുകളും, പെന്‍ ഡ്രൈവുകളും നല്‍കി വന്‍ തട്ടിപ്പ്‌.

വ്യാജ മെമ്മറി കാര്‍ഡുകളും, പെന്‍ ഡ്രൈവുകളും നല്‍കി വന്‍ തട്ടിപ്പ്‌.

Written By Unknown on Thursday, 8 January 2015 | 23:51

മലപുറം: വ്യാജ മെമ്മറി കാര്‍ഡുകളും, പെന്‍ ഡ്രൈവുകളും നല്‍കി വന്‍ തട്ടിപ്പ്‌.അന്യസംസ്ഥാനക്കാരായ സംഘങ്ങള്‍ക്ക്‌ വേണ്ടി പോലീസ്‌ അനേ്വഷണം ആരംഭിച്ചു. ജില്ലയിലെ മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചാണ്‌ വന്‍ തട്ടിപ്പ്‌ നടന്നത്‌. നിരവധി ഷോപ്പുടമകള്‍ തട്ടിപ്പിനിരയായിട്ടുണ്ട്‌. ഒരാഴ്‌ച മുന്‍പാണ്‌ ഉത്തര്‍പ്രദേശ്‌ സ്വദേശികള്‍ എന്ന്‌ സംശയിക്കുന്ന സംഘം തട്ടിപ്പുമായി ജില്ലയിലെത്തിയത്‌. സാന്‍ഡിസ്‌ക്‌ എന്ന കമ്പനിയുടെ പതിനാറ്‌ ജി.ബി മെമ്മറി കാര്‍ഡുകളും, മുപ്പത്തിരണ്ട്‌ ജി.ബി പെന്‍ഡ്രൈവുകളുമാണ്‌ സംഘം വന്‍തോതില്‍ വിറ്റഴിച്ചത്‌. ഇവയെല്ലാം വ്യാജ കാര്‍ഡുകളും, ഡ്രൈവുകളുമായിരുന്നു. നാനൂറ്‌ രൂപ വരുന്ന മെമ്മറി കാര്‍ഡ്‌ നൂറ്റിയന്‍പത്‌ മുതല്‍ മൂന്നൂറ്‌ വരെയും, അറുനൂറ്‌ രൂപ വിലവരുന്ന പെന്‍ ഡ്രൈവ്‌ ഇരുനൂറ്‌ മുതല്‍ അഞ്ഞൂറ്‌ രൂപയ്‌ക്കുമാണ്‌ വിറ്റഴിച്ചത്‌. കുറഞ്ഞ വിലയ്‌ക്ക്‌ ഇവ കിട്ടിയപ്പോള്‍ പല കച്ചവടക്കാരും ധാരാളം വാങ്ങിക്കൂട്ടി. ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമ സുമൈര്‍ എന്നയാള്‍ സംശയം തോന്നി മൊബൈല്‍ ഫോണില്‍ കാര്‍ഡ്‌ ഇട്ട്‌നോക്കിയപ്പോള്‍ കാര്‍ഡ്‌ ഉപയോഗിക്കാന്‍ പറ്റാത്തതാണെന്ന്‌ മനസ്സിലാക്കി. ഉടന്‍തന്നെ സംഘത്തെ തിരഞ്ഞെങ്കെിലും അവര്‍ രക്ഷപെട്ടിരുന്നു. ടൗണിലെ മറ്റ്‌ ഷോപ്പുകളില്‍ വിളിച്ചപ്പോള്‍ മിക്കവരും തട്ടിപ്പിന്‌ ഇരയായതായി അറിയാന്‍ കഴിഞ്ഞു. ഉടന്‍തന്നെ സുമൈര്‍ തട്ടിപ്പ്‌ സംഘത്തെക്കുറിച്ച്‌ ജില്ലാ പോലീസ്‌ മേധാവിക്ക്‌ വിവരം നല്‍കുകയായിരുന്നു. നിലമ്പൂര്‍, ചുങ്കത്തറ, പൂക്കോട്ടുംപാടം, എടവണ്ണ, അരീക്കോട്‌, പാണ്ടിക്കാട്‌, മഞ്ചേരി തുടങ്ങിയസ്ഥലങ്ങളില്‍ സംഘം തട്ടിപ്പ്‌ നടത്തിയതായാണ്‌ വിവരം. ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി സി.ഐ സണ്ണി ചാക്കോ, എസ്‌.ഐ മാരായ മനോജ്‌ പറയാട്‌, ഗിരീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അനേ്വഷണമാരംഭിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.