Home » » പി.സി. ജോര്‍ജ് ബിജു രമേശുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്.

പി.സി. ജോര്‍ജ് ബിജു രമേശുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്.

Written By Unknown on Monday, 19 January 2015 | 01:18

തിരുവനന്തപുരം: ബാര്‍ കേസുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് ബിജു രമേശുമായി ടെലഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. കേസുമായി ബന്ധപ്പെട്ട് ബിജുവിനു പിന്തുണ അറിയിച്ചുകൊണ്ട് ബാലകൃഷ്ണ പിള്ള സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തായി. 

ബാര്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ പല പ്രമുഖരും ആവശ്യപ്പെട്ടിരുന്നുവെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. നേരില്‍ കാണണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ബിജു രമേശിനോട് ആവശ്യപ്പെട്ടു. നവംബര്‍ മാസത്തിലാണു പി.സി. ജോര്‍ജ് ബിജു രമേശിനെ വിളിച്ചത്. ഇടനിലക്കാരന്‍ മുഖേന ബിജുവിനെ പി.സി. ജോര്‍ജ് ബന്ധപ്പെടാന്‍ ശ്രമിച്ചു. പി.സി. ജോര്‍ജിനെ വിളിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ബിജു വിളിച്ചില്ല.

പിന്നീട് റെക്കോഡിങ് ഉള്ള ഫോണില്‍നിന്നു ബിജു രമേശ് പി.സി. ജോര്‍ജിനെ വിളിച്ചു. നാലാം തിയതിയോ അഞ്ചാം തിയതിയോ ഈരാറ്റുപേട്ടയില്‍ വന്നാല്‍ മതിയെന്ന് ആദ്യം പി.സി. ജോര്‍ജ് പറയുന്നു. എന്നാല്‍ താന്‍ ആ ദിവസം എറണാകുളത്താണെന്നു ബിജു പറയുന്നു. ബിജുവിനെ അനുനയിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണത്തില്‍, പ്രത്യക്ഷത്തില്‍ മാണിക്ക് ഒപ്പമായിരിക്കുമെന്നു പി.സി. ജോര്‍ജ് പറയുന്നതുമുണ്ട്. കാരണം താന്‍ കേരള കോണ്‍ഗ്രസുകാരനാണ്. നേരിട്ടു കാണാമെന്നു പറഞ്ഞാണു ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്. 

ബാലകൃഷ്ണ പിള്ളയുമായി ബിജു സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തായി. കെ.എം. മാണി ബാര്‍ വിഷയത്തില്‍ കോഴ കൈപ്പറ്റിയ കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നുഎന്നും കൂടാതെ സ്വർണ്ണ കടക്കാരിൽനിന്ന് 19 കോടിരൂപ വാങ്ങി മലബാർ ഗോൾഡ്‌കാരാണ് കൊടുത്തത് എന്നും  പിള്ള ബിജുവിനോടു പറയുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നു പിള്ള പറയുന്നു. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിട്ടുകളയരുതെന്നു പറഞ്ഞാണു ഫോണ്‍ സംഭാഷണം അവസാനിക്കുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.