ചേര്‍ത്തല: ധനമന്ത്രി മാണിക്ക് മറവി രോഗം ബാധിച്ചിരിക്കുകയാണെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്‌പര വിരുദ്ധമായി താന്‍ പ്രസ്‌താവനകള്‍ നടത്തുന്നുയെന്നും പറഞ്ഞതുമാറ്റി പറയുന്നുമെന്നുമുള്ള മാണിയുടെ പ്രസ്‌താവന അടുത്ത കാലത്തുണ്ടുയ മറവി രോഗത്തിന്റെ ലക്ഷണങ്ങളാണ്. വെളിപ്പെടുത്തിയ കാര്യത്തില്‍ മരണം വരെ ഉറച്ചു നില്‍ക്കും. അസോസിയഷന്‍ ഒരു കോടി രൂപ കോഴ നല്‍കിയ കാര്യമാണ് ആദ്യം പറഞ്ഞത്.
എന്നാല്‍ അടച്ചു പൂട്ടിയ 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ തുറന്ന 312 ബാറുടമകളിലെ ചിലര്‍ ധനമന്ത്രിയെ കണ്ട് സംസാരിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അടങ്ങിയ സി.ഡി തന്റെ പക്കലുണ്ട്. അത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറും. ഞാന്‍ പറഞ്ഞ വിവരങ്ങള്‍ മാറ്റി പറയുന്ന പ്രശ്‌നമില്ല. കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കേസ് രജിസ്‌റ്റര്‍ ചെയ്യാതിരിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമടക്കം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിജിലന്‍സിന്റെ തലപ്പത്ത് ഇരിക്കുന്ന ഡി.ജി.പിയും, അഡീഷണല്‍ ഡി.ജി.പിയും വഴങ്ങാതായതോടെയാണ് കേസ് എടുക്കേണ്ടി വന്നത്. അഡീഷണല്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ പ്രോസികൂട്ടര്‍മാര്‍ ചേര്‍ന്ന് ഒരു കേസ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുകയാണ്. ഈ കേസിന്റെ അന്വേഷണത്തില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റുന്നതിനുള്ള നീക്കമാണ് ഹൈക്കോടതിയിലെ കേസ്. ഓഫീസ് ഫര്‍ണീഷ് ചെയ്‌തതില്‍ 75000 രൂപയുടെ അഴിമതി നടന്നുയെന്നാണ് കേസ്.
ധനമന്ത്രി കെ.എം മാണിയാണ് ഇതിനു പിന്നില്‍. അതിനാലാണ് അന്വേഷണം കേന്ദ്ര ഏജന്‍സി നടത്തണമെന്ന് ആവശ്യപ്പെടുന്നത്. ക്വിക്ക് വെരിഫിക്കേഷനിലെ ബാറുടമകള്‍ നല്‍കിയ ഒരു വാചകം തിരുത്തണമെന്ന് മന്ത്രി പി.ജെ. ജോസഫ് കോട്ടയത്തെ അസോസിയേഷന്‍ ഭാരവാഹികളെ വിളിച്ചു വരുത്തി ആവശ്യപ്പെട്ടു. വിജിലന്‍സില്‍ നിന്ന് രേഖകള്‍ കൈക്കലാക്കിയതിന് തെളിവാണ് ഇത് സൂചിപ്പിക്കുന്നതെന്നും ബിജു രമേശ് പറഞ്ഞു.