Home » » തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്റെ ബോഗിക്ക് തീപിടിച്ചു.

തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്റെ ബോഗിക്ക് തീപിടിച്ചു.

Written By Unknown on Saturday, 10 January 2015 | 06:19

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്റെ ബോഗിക്ക് തീപിടിച്ചു. ഗുവാഹത്തി- തിരുവനന്തപുരം എക്‌സ്പ്രസിന്റെ ബോഗിയിലാണ് അഗ്നിബാധയുണ്ടായത്. ബോഗി പൂര്‍ണ്ണമായും കത്തിനശിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ കെടുത്തി. നാളെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിനിലാണ് തീപിടിച്ചത്.
ഇക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്ന് കരുതുന്നതായി അഗ്നിശമന സേന അറിയിച്ചു. ബോഗിയുടെ മുകളില്‍ നിന്നാണ് തീ പടര്‍ന്നിരിക്കുന്നത്. വിശദമായ പരിശോധനയ്ക്കു ശേഷമേ കൃത്യമായ വിവരം ലഭിക്കൂ. എന്നാല്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിനു സമീപം ചവറുകള്‍ക്ക് തീയിട്ടിരുന്നതായും അവിടെ നിന്ന് പടര്‍ന്നതാണെന്നും റിപ്പോര്‍ട്ടുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന തെളിവ് ലഭിച്ചിട്ടില്ല.
ചവറില്‍ നിന്നാണെങ്കില്‍ ബോഗിയുടെ അടിവശത്ത് തീപിടിക്കേണ്ടതെന്നും അഗ്നിശമന സേന അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിനിലെ എല്ലാ ഇലക്ട്രിക്കല്‍ സര്‍വീസുകളും ഓഫ് ചെയ്യുമെന്നതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാല്‍ മാത്രമേ വിശദാംശം വ്യക്തമാകൂ.
ബോഗി പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. സീറ്റുകളും ബോഗിയുടെ പെയിന്റും കത്തിനശിച്ചിട്ടുണ്ട്. തീപിടിക്കുന്നത് കണ്ടയുടന്‍ റെയില്‍വേ ജീവനക്കാര്‍ മറ്റു ബോഗികള്‍ നീക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ സര്‍വീസ് കഴിഞ്ഞു യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയിലാണ് തീപിടുത്തമുണ്ടായത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.