Home » » തരൂര്‍- സുനന്ദ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്‌ കാത്തിയും?

തരൂര്‍- സുനന്ദ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്‌ കാത്തിയും?

Written By Unknown on Saturday, 10 January 2015 | 18:31

ന്യൂഡല്‍ഹി: പാക്‌ മാധ്യമപ്രവര്‍ത്തകയായ മെഹ്‌ര്‍ തരാറിനു പുറമേ ശശി തരൂര്‍- സുനന്ദ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്‌ കാത്തിയും? തരൂരും സുനന്ദയുമായുള്ള തര്‍ക്കങ്ങളില്‍ കാത്തി എന്ന സ്‌ത്രീയുടെ പേരും ഉയര്‍ന്നുകേട്ടിരുന്നെന്നാണ്‌ തരൂരിന്റെ വീട്ടുവേലക്കാരനായ നാരായണ്‍ സിങിന്റെ മൊഴി. ഒരു വര്‍ഷമായി സുനന്ദയും തരൂരും ഉടക്കിലായിരുന്നെന്നും മൊഴിയിലുണ്ട്‌.
2013- ല്‍ തരൂരിനെ സുനന്ദ തല്ലിയെന്നും തരൂരിനു കാലില്‍ പരുക്കേറ്റെന്നും നാരായണ്‍ സിങ്‌ പറഞ്ഞതായാണ്‌ വെളിപ്പെടുത്തലുകള്‍. കഴിഞ്ഞ ജനുവരി 15 നാണ്‌ തരൂരിന്റെ ഫോണില്‍ നിന്നു സുനന്ദ ട്വീറ്റ്‌ ചെയ്‌തു തുടങ്ങിയതെന്നും ഫോണില്‍ നിന്നുള്ള വിവരങ്ങള്‍ കോപ്പി ചെയ്‌തതെന്നുമാണു മൊഴി. അന്നു തന്നെയാണു സുനന്ദ തരൂരിന്റെ പണി തീര്‍ന്നെന്ന്‌ അദ്ദേഹത്തെ വിളിച്ചു പറഞ്ഞതെന്നും നാരായണ്‍ സിങിന്റെ മൊഴിയിലുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.