ന്യൂഡൽഹി: ഭാര്യ സുനന്ദാ പുഷ്ക്കറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു.
തൃശൂരിൽ ആയുർവേദ ചികിത്സയിലാണ് തരൂർ ഇപ്പോൾ. അന്വേഷണവുമായി സഹകരിക്കണമെന്നും എത്രയും പെട്ടെന്ന് ഹാജരാകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സി.ആർ.പി.സി നൂറ്റി അറുപതാം വകുപ്പ് പ്രകാരമാകും തരൂരിനെ ചോദ്യം ചെയ്യുക എന്ന് മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുനന്ദയുടെ കൊലപാതകത്തെക്കുറിച്ച് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായി സഹകരിക്കാൻ തയ്യാറാണെന്ന് ശശി തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാർ ഒരു ഇന്ത്യൻ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പൊലീസ് ചൊവ്വാഴ്ച കൊലപാതക കേസ് രജിസ്റ്റർ ചെയ്തിരുന്നു.