Home » » ഗുരുവായൂരിലെ ആനകളെ ഉത്സവങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് വിലക്ക്.

ഗുരുവായൂരിലെ ആനകളെ ഉത്സവങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് വിലക്ക്.

Written By Unknown on Wednesday, 7 January 2015 | 22:29

തൃശൂര്‍: ഗുരുവായൂരിലെ ആനകളെ ഉത്സവങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റേതാണ് ശുപാര്‍ശ. വന്യജീവി സംരക്ഷണ നിയമപ്രകാരം ആനകളെ വാടകയ്ക്ക് കൊടുക്കുന്നതും ആനകളെ നടക്കിരുത്തുന്നതും ചട്ടവിരുദ്ധമാണെന്നാണ് ബോര്‍ഡിന്റെ ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്നത്.
ദേവസ്വത്തിലെ മിക്ക ആനകളുടെയും ഉടമസ്ഥാവകാശം വ്യാജമാണെന്നും ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആനക്കോട്ടയിലെ ഭൂരിഭാഗം ആനകളും രോഗബാധിതരാണെന്നും ക്ഷയം പോലെയുളള രോഗങ്ങള്‍ മൂലം എട്ട് ആനകളോളം ചരിഞ്ഞെന്നും 65 വയസ്സിനു മുകളില്‍ പ്രായമുളള ആനകളെ വനംവകുപ്പിന് കൈമാറണമെന്നും ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നു. ശുപാര്‍ശ അംഗീകരിച്ചാല്‍ ഗുരുവായൂരിലെ ആനക്കോട്ടയുടെ ചന്തമായ പദ്മനാഭനെ പോലെയുളള ആനകളെ വനംവകുപ്പിന് വിട്ടുകൊടുക്കേണ്ടിവരും.
ആനകളെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സ്ഥലം കണ്ടെത്തണമെന്നും ബോര്‍ഡിന്റെ ശുപാര്‍ശയില്‍ പറയുന്നു. ആനക്കോട്ടയുടെ വിസ്തൃതി 18 ഏക്കറില്‍ നിന്ന് 110 ഏക്കറാക്കണമെന്നാണ് ആവശ്യം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.