Home » » ഓണ്‍ലൈൻ വഴി ഐ ഫോണ്‍ വാങ്ങിയ യുവാവിനു ലഭിച്ചത്‌ പൊട്ടിയ ഇഷ്‌ടിക.

ഓണ്‍ലൈൻ വഴി ഐ ഫോണ്‍ വാങ്ങിയ യുവാവിനു ലഭിച്ചത്‌ പൊട്ടിയ ഇഷ്‌ടിക.

Written By Unknown on Monday, 12 January 2015 | 18:46

കാഞ്ഞിരപ്പള്ളി: ഓണ്‍ലൈൻ വഴി ഐ ഫോണ്‍ വാങ്ങിയ യുവാവിനു ലഭിച്ചത്‌ പൊട്ടിയ ഇഷ്‌ടിക കഷണമെന്നു പരാതി. ആപ്പിളിന്റെ ഐ ഫോണ്‍ ഓണ്‍ ലൈനായി ബുക്ക്‌ ചെയ്‌ത ഇടക്കുന്നം സ്വദേശി നെസീബിനാണ്‌ ഫോണിന്‌ പകരം ഇഷ്‌ടിക കിട്ടിയത്‌.
ഓണ്‍ലൈന്‍ വ്യാപാരപോര്‍ട്ടലായ ഫ്‌ളിപ്പ്‌കാര്‍ട്ട്‌ വഴി ബുക്കുചെയ്‌താണു ഫോണ്‍ വാങ്ങിയതെന്നു നെസീബ്‌ പറയുന്നു. തപാലില്‍ ഇന്നലെ എത്തിയ ഫോണ്‍ വാങ്ങാന്‍ എത്തിയപ്പോളാണ്‌ ഐ ഫോണിന്‌ പകരം പാഴ്‌സല്‍ പെട്ടിയില്‍നിന്ന്‌ ഇഷ്‌ടിക ലഭിച്ചത്‌.
തുടര്‍ന്നു കമ്പനി അധികൃതരെ ബന്ധപ്പെട്ടതോടെ ഇരുപതിനകം ഫോണ്‍ നല്‍കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചെങ്കിലും കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണു നസീബ്‌. മുണ്ടക്കയം എക്‌സൈസ്‌ ഓഫീസിലെ ജീവനക്കാരനാണ്‌ ഇദ്ദേഹം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.