Home » » ആലപ്പുഴയില്‍ എകെജി സ്‌മാരക സ്‌തൂപം തകര്‍ത്തു.

ആലപ്പുഴയില്‍ എകെജി സ്‌മാരക സ്‌തൂപം തകര്‍ത്തു.

Written By Unknown on Monday, 12 January 2015 | 18:51

ആലപ്പുഴ: പി. കൃഷ്‌ണപിള്ളസ്‌മാരകം തകര്‍ത്തതിനു പിന്നാലെ ആലപ്പുഴയില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്‌മാരക സ്‌തൂപം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ഇന്നലെ രാവിലെയോടെയാണ്‌ സ്‌മാരകം തകര്‍ത്ത നിലയില്‍ കണ്‌ടത്‌.

കഴിഞ്ഞദിവസം രാത്രിയിലാണ്‌ സംഭവമെന്നു കരുതുന്നു. സ്‌തൂപത്തിനുമുകളിലെ ഭൂഗോളവും അരിവാള്‍ ചുറ്റിക നക്ഷത്രവും തകര്‍ത്ത്‌ സമീപത്തെ മതില്‍ക്കെട്ടിനുള്ളില്‍ ഇട്ട നിലയിലാണ്‌. 33 വര്‍ഷത്തോളം പഴക്കമുള്ളതാണ്‌ ഈ സ്‌തൂപം. ഈ ജംഗ്‌ഷന്‌ എകെജി എന്ന പേരു വന്നതും സ്‌തൂപം സ്ഥാപിച്ചതിനുശേഷമാണ്‌. സംഭവത്തില്‍ പ്രതിഷേധിച്ചു സിപിഎം ഐക്യഭാരതം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. നോര്‍ത്ത്‌ പോലീസ്‌ കേസെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.