കൊല്ലം : സംസ്‌ഥാനത്ത് നിലവിലുള്ള കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും ഉണ്ടായിരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കേസുകള്‍ പിന്‍വലിക്കുന്നതിന് വ്യക്‌തമായ മാനദണ്ഡം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഹയര്‍സെക്കന്ററി ഡയറക്‌ടറായിരുന്ന കേശവേന്ദ്ര കുമാറിന് മേല്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിയ്‌ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെയ്‌പ്പുണ്ടായതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.








