Home » » മോഡിക്കെതിരായ കേസ് യു.എസ്ഫെഡറല്‍ കോടതി തള്ളി.

മോഡിക്കെതിരായ കേസ് യു.എസ്ഫെഡറല്‍ കോടതി തള്ളി.

Written By Unknown on Thursday, 15 January 2015 | 18:18


വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി യു.എസ്. ഫെഡറല്‍ കോടതി തളളി. ജില്ലാ ജഡ്ജി അനാലിസ ടോറസ് ആണ് അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ എന്ന മനുഷ്യാവകാശ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞത്.സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മോഡിക്ക് യു.എസ്.കോടതികളില്‍ ഫയല്‍ ചെയ്തിരിക്കുന്ന സിവില്‍ കേസുകളില്‍ നിയമപരിരക്ഷയുണ്ടാവുമെന്ന വിദേശകാര്യ വകുപ്പിന്റെ തീരുമാനം കോടതി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. 2002 ല്‍ ഗുജറാത്തില്‍ നടന്ന കലാപം തടയാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോഡി ശ്രമിച്ചില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.