Home » » എയ്‌ഡ ഡ്‌ സ്‌കൂളിലെ അധ്യാപക നിയമനം തടഞ്ഞു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി.

എയ്‌ഡ ഡ്‌ സ്‌കൂളിലെ അധ്യാപക നിയമനം തടഞ്ഞു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി.

Written By Unknown on Thursday, 15 January 2015 | 18:15

കൊച്ചി: സംസ്ഥാനത്തെ എയ്‌ഡ ഡ്‌ സ്‌കൂളിലെ അധ്യാപക നിയമനം തടഞ്ഞു സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. എയ്‌ഡഡ്‌ സ്‌കൂളിലേക്കു പുതിയ അധ്യാപകരെ അധ്യാപക ബാങ്കില്‍നിന്നു നിയമിക്കണമെന്നും അധ്യാപക-വിദ്യാര്‍ഥി അനുപാതം കൂട്ടണമെന്നുമുള്ള സര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്‌തു വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണു ജസ്റ്റീസ്‌ എ.വി. രാമകൃഷ്‌ണപിള്ളയുടെ ഉത്തരവ്‌. അധ്യാപക ബാങ്ക്‌ രൂപീകരിച്ച ഉത്തരവും എയ്‌ഡഡ്‌ സ്‌കൂളുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി.

ലോവര്‍ പ്രൈമറിതലം മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള സ്വകാര്യ എയ്‌ഡഡ്‌ മേഖലയിലെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുന്നതു തടഞ്ഞ സര്‍ക്കാര്‍ഉത്തരവ്‌ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളാണു കോടതി പരിഗണിച്ചത്‌. സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സംബന്ധിച്ച 2009ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിനു വിരുദ്ധമാണു സര്‍ക്കാര്‍ ഉത്തരവെന്നും 2011 മുതല്‍ 2013 വരെ സര്‍ക്കാര്‍ ഇറക്കിയ വിവിധ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും ആരോപിച്ചാണു ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്‌. കേന്ദ്രസര്‍ക്കാരിന്റെ നിയമത്തി നു വിരുദ്ധമായി സംസ്ഥാനത്ത്‌ അധ്യാപക ബാങ്ക്‌ രൂപീകരിച്ച സര്‍ക്കാര്‍ തീരുമാനം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.

കേന്ദ്രനിയമത്തില്‍ ഇത്തരം വ്യവസ്ഥ നിലനില്‍ക്കുന്നില്ല. ഇക്കാരണത്താല്‍ തന്നെ കേന്ദ്രനിയമത്തിലെ വ്യവസ്ഥ ഭരണതലത്തി ലെ ഉത്തരവ്‌ അനുസരിച്ചു മറികടക്കാനാവില്ല. ഓരോ സ്‌കൂളിലും മാനേജര്‍മാര്‍ തെരഞ്ഞെടുക്കുന്ന അധ്യാപകരിലൂടെയാണു സ്‌കൂളിന്റെ പ്രവര്‍ത്തനവും പ്രശസ്‌തിയും രൂപപ്പെടുന്നത്‌.

ഈ സാഹചര്യത്തില്‍ അധ്യാപക ബാങ്കില്‍നിന്നു നിയമനം നടത്തണമെന്നു സര്‍ക്കാരിന്‌ ഉത്തരവു നല്‍കാനാവില്ലെന്നും കോടതി ചൂണ്‌ടിക്കാട്ടി.സ്‌കൂള്‍ അധ്യാ പകരെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്‌ടുവന്നു സംസ്ഥാന സര്‍ക്കാര്‍ 2013 ഫെബ്രുവരി 24നു ഉത്തരവ്‌ ഇറക്കിയിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍, സ്വകാര്യ എയ്‌ഡഡ്‌ മേഖലയിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ പൊതുഅധികാരിയല്ല. സര്‍ക്കാര്‍ ഫണ്‌ടു നല്‍കുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണെ്‌ടങ്കിലും ഇത്തരം സ്വകാര്യ സ്ഥാപനങ്ങളെ വിവ രാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം നിയമപരമായി നിലനില്‍ക്കില്ല.

സ്‌കൂളുകള്‍ അടച്ചുപൂട്ടുകയോ ഡിവിഷന്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുറത്താകുന്ന അധ്യാപകരെ സംരക്ഷിക്കാനായി അധ്യാപക ബാങ്ക്‌ ഉണ്‌ടാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ 2011 ലാണു തീരുമാനം എടുത്തത്‌. 2013ല്‍ അധ്യാപക ബാങ്ക്‌ നിയമനം സംബന്ധിച്ചു സര്‍ക്കാര്‍ വിജ്ഞാപനം നടത്തി. 2013 മാര്‍ച്ച്‌ 31നു ശേ ഷം സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പുതിയ നിയമനം നടത്തരുതെന്നും സ്‌കൂളുകളില്‍ ഉണ്‌ടാ കുന്ന ഒഴിവുകള്‍ അധ്യാപക ബാങ്കില്‍നിന്നു നികത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു.

ഈ ഉത്തരവ്‌ സ്‌കൂള്‍ മാനേജര്‍മാരുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടന യുടെ കണ്‍കറന്റ്‌ ലിസ്റ്റിലാണു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിയമനിര്‍മാണത്തിന്‌ അധികാരമുണെ്‌ടങ്കിലും ഇരു സര്‍ക്കാരുകളും നടത്തുന്ന നിയമനിര്‍മാണത്തില്‍ വൈരുധ്യമുണെ്‌ടങ്കില്‍ കേന്ദ്രനിയമം നിലനില്‍ക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്‌ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണു ഹൈക്കോടതിയുടെ ഉത്തരവ്‌.

സ്‌കൂളുകള്‍ അടച്ചുപൂട്ടുകയോ ഡിവിഷന്‍ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുറത്താകാന്‍ സാധ്യതയുള്ള 3,389 അധ്യാപകര്‍ക്കു ശമ്പളം ഉറപ്പാക്കാനാണ്‌ അധ്യാപക ബാങ്ക്‌ ഉണ്‌ടാക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. അധ്യാപക-വിദ്യാര്‍ഥി അനുപാതം കൂട്ടുന്നതിലൂടെ കൂടുതല്‍ അധ്യാപക നിയമനം ഇല്ലാതാക്കാനാവുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂള്‍ മാനേജ്‌മെന്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതോടെ നിയമനം സുതാര്യമാക്കാനാവുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ തള്ളിയാണു സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.