ഏറ്റുമാനൂര്‍: കേരളത്തിലും പശ്‌ചിമബംഗാളിലും സി.പി.എമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായതായി പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. വന്‍ തകര്‍ച്ചയാണു നേരിട്ടത്. കേരളത്തില്‍ മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ നാലു സീറ്റ് അധികം ലഭിച്ചെങ്കിലും തൃപ്‌തികരമല്ല. ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നു.
ഇടതുപക്ഷം പിന്നാക്കം പോയതിന്റെ കാരണങ്ങള്‍ സ്വയംവിമര്‍ശനാത്‌മകമായി വിശകലനം ചെയ്‌തു കണ്ടത്തണം. ബംഗാളിലെ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സി.പി.ഐയുടെ സ്‌ഥിതിയും മോശമായി. കോണ്‍ഗ്രസ് പാളയത്തില്‍ പോയതുകൊണ്ട് ആര്‍.എസ്.പിക്ക് ഒരു സീറ്റ് കിട്ടിയെന്നും ബേബി പറഞ്ഞു.
യു.ഡി.എഫ്. ഭരണം സംസ്‌ഥാനത്തെ തകര്‍ച്ചയുടെ പടുകുഴിയിലേക്കു ചവിട്ടിത്താഴ്‌ത്തുകയാണ്. ചാണ്ടി-മാണി-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടു ഭരണം നാടിനെ അപമാനത്തിലാക്കി. കോട്ടയത്തിന്റെ സ്വന്തം അപമാനമായ മന്ത്രി കെ.എം. മാണി കൈക്കൂലി ചോദിച്ചുവാങ്ങുന്നു. ധനം വാങ്ങുന്ന ധനമന്ത്രിയായും നിര്‍ലജ്‌ജം നിയമലംഘനം നടത്തുന്ന നിയമമന്ത്രിയായും അദ്ദേഹം മാറി. സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെയും ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയെയും ചോദ്യംചെയ്യേണ്ടതാണെന്നും ബേബി പറഞ്ഞു.
കുറ്റവാളികളുടെ സംരക്ഷകന്‍ മാത്രമല്ല കുറ്റകൃത്യങ്ങളില്‍ പങ്കാളികൂടിയാണു മുഖ്യമന്ത്രിയെന്നും അദ്ദേഹം ആരോപിച്ചു. സോളാര്‍ കേസിലെ പരാതിക്കാരന്റെ മൊഴി ഇതിനു തെളിവാണ്. ടി.പി. വധത്തിനു പിന്നില്‍ രാഷ്‌ട്രീയമല്ല, വ്യക്‌തിവിരോധമാണെന്ന് ഉന്നതപോലിസ് ഉദ്യോഗസ്‌ഥന്‍ പറഞ്ഞപ്പോള്‍ സി.പി.എം. നേതാക്കള്‍ക്കു പങ്കുണ്ടെന്നു സ്‌ഥാപിക്കാനായിരുന്നു ശ്രമം. സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് പറയരുതെന്നായിരുന്നു നിര്‍ദേശം.
പ്രധാനമന്ത്രിയായി അവതരിപ്പിക്കപ്പെട്ട മോഡിക്കായി കോര്‍പ്പറേറ്റുകള്‍ രംഗത്തുവന്നു. അവര്‍ 12,000 കോടി രൂപ മോഡിയെ പ്രകീര്‍ത്തിക്കുന്ന മാധ്യമ പരസ്യങ്ങള്‍ക്കായി മാത്രം ചെലവഴിച്ചതായാണു കണക്ക്-ബേബി പറഞ്ഞു.