കോഴിക്കോട്;ആധുനിക വാര്‍ത്താവിതരണ സംവിധാനങ്ങളുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ
മീഡിയ സെന്റര്‍ പ്രധാന വേദിയ്‌ക്കരികില്‍ ആരംഭിച്ചു. എം.കെ. രാഘവന്‍ എം.പി.
ഉദ്‌ഘാടനം ചെയ്‌തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂറിന്റെ
അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്‌ടര്‍ നൗഫല്‍,
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി
ഡയറക്‌ടര്‍ ടി. വേലായുധന്‍, കൗണ്‍സിലര്‍മാരായ കെ. ശ്രീകുമാര്‍, ആമിന
ടീച്ചര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ ഹരിദാസ്
തുടങ്ങിയവര്‍ സംസാരിച്ചു. മീഡിയ കമ്മിറ്റി കണ്‍വീനര്‍ കെ. സനോജ് സ്വാഗതവും
പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.കെ. ബാലനാരായണന്‍ നന്ദിയും പറഞ്ഞു.
`കടലോളം കാഴ്‌ച ' പ്രദര്‍ശനം ആരംഭിച്ചു
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ' കടലോളം കാഴ്‌ച ' എന്നു പേരിട്ടിരിക്കുന്ന വിദ്യാഭ്യാസ വിജ്ഞാന വിനോദ പ്രദര്‍ശനം ആരംഭിച്ചു. മാനാഞ്ചിറ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ് പരിസരത്ത് ആരംഭിച്ച പ്രദര്‍ശനം എം.കെ. രാഘവന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. ഭേദചിന്തകളൊന്നുമില്ലാതെ കോഴിക്കോടിന്റെ ഐക്യം സംസ്ഥാന കലോത്സവത്തില്‍ പ്രകടമാകട്ടെയെന്ന് എം.പി. ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി. ഷീബയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഗിരീഷ് ചോലയില്‍, സി.ഡി.എ. ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, അങ്കത്തില്‍ ജയകുമാര്‍, പി. പ്രദീപ് കുമാര്‍, അഷ്‌റഫ് കല്ലോട് എന്നിവര്‍ സംസാരിച്ചു. കലോത്സവത്തിന്റെ ഭാഗമായി മാധ്യമം ദിനപത്രം പുറത്തിറക്കിയ പ്രത്യേക പതിപ്പ് ചടങ്ങില്‍ പ്രകാശനം ചെയ്‌തു.
ഗാന്ധി പീസ് ഫൗണ്ടേഷന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എന്‍.ആര്‍.എച്ച്.എം. , ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ആക്‌ട് വണ്‍ ഇന്ത്യ, ആയുര്‍വ്വേദ ഹോമിയോ ആരോഗ്യ വകുപ്പുകള്‍, സിജി, അറബിക് -സംസ്‌കൃതോത്സവ സമിതികള്‍ തുടങ്ങിയവയുടെ അമ്പതോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുളളത്. കൂടാതെ 14 ജില്ലകളില്‍ നിന്നുമുളള പ്രവൃത്തിപരിചയ ക്ലബ്ബുകളും മേളയില്‍ ശ്രദ്ധേയമാണ്.