Home » » വാടകയ്‌ക്കു താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്‌ അനുവദിക്കുമെന്നു മന്ത്രി അനൂപ്‌ ജേക്കബ്‌.

വാടകയ്‌ക്കു താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്‌ അനുവദിക്കുമെന്നു മന്ത്രി അനൂപ്‌ ജേക്കബ്‌.

Written By Unknown on Friday, 9 January 2015 | 15:11

തിരുവനന്തപുരം: സംസ്‌ഥാനത്തു വാടകയ്‌ക്കു താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്‌ അനുവദിക്കുമെന്നു ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌ മന്ത്രി അനൂപ്‌ ജേക്കബ്‌.
നിലവില്‍, സംസ്‌ഥാനത്തു സ്വന്തമായി വീടില്ലെന്ന കാരണത്താല്‍ ആര്‍ക്കും റേഷന്‍ കാര്‍ഡ്‌ നിഷേധിച്ചിട്ടില്ല. പുതുക്കുന്ന അവസരത്തിലും ഇതേ കാരണത്താല്‍ കാര്‍ഡ്‌ നല്‍കരുതെന്ന നിര്‍ദേശം നല്‍കിയിട്ടില്ല.
 
തദ്ദേശ ഭരണ സ്‌ഥാപനങ്ങളില്‍നിന്നു ഭവന ഉടമ സാക്ഷ്യപത്രം/ ഭവന നിവാസ സാക്ഷ്യപത്രം എന്നിവ ലഭിക്കും. ഭവന ഉടമ അല്ലെങ്കിലും ഭവന നിവാസ സാക്ഷ്യപത്രത്തിന്റെ അടിസ്‌ഥാനത്തില്‍ ഒരേ വീട്ടുനമ്പരില്‍ തന്നെ വ്യത്യസ്‌ത കുടുംബങ്ങള്‍ താമസിക്കുന്ന വസ്‌തുത വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ ബോധ്യപ്പെട്ട്‌ കാര്‍ഡ്‌ നല്‍കാനുള്ള നിര്‍ദേശം നിലവിലുണ്ട്‌. അതിനാല്‍ സ്വന്തമായി വീടില്ലെന്നതിനാല്‍ റേഷന്‍ കാര്‍ഡ്‌ കിട്ടുന്നില്ലെന്ന പരാതിക്ക്‌ അടിസ്‌ഥാനമില്ല. പുതുതായി 54 ലക്ഷംപേര്‍ കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ കാര്‍ഡുകള്‍ ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.