Home » » ബാറുകള്‍ പൂട്ടാനും തുറക്കാനും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജു രമേശ്‌.

ബാറുകള്‍ പൂട്ടാനും തുറക്കാനും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജു രമേശ്‌.

Written By Unknown on Saturday, 17 January 2015 | 15:37

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടു കൂടുതല്‍ ആരോപണങ്ങളുമായി ബിജു രമേശ്‌ രംഗത്ത്‌. ബാറുകള്‍ പൂട്ടാനും തുറക്കാനും പണം കൈപ്പറ്റിയിട്ടുണ്ടെന്നാണു ബിജു ഒരു ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്‌. നിലവാരമില്ലാത്തതിനാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാതിരിക്കാന്‍ മറ്റൊരു വിഭാഗം ബാര്‍ ഉടമകളില്‍നിന്നു മന്ത്രി കെ.എം. മാണി രണ്ടുകോടി രൂപ വാങ്ങിയെന്നാണു പുതിയ ആരോപണം. ബാറുകള്‍ തുറക്കാന്‍ ഒരുകൂട്ടരില്‍നിന്ന്‌ ഒരുകോടി വാങ്ങിയതിനു പുറമേയാണു വിപരീതാവശ്യത്തിന്‌ തുറന്നിരുന്ന ബാറുകാരില്‍നിന്നു രണ്ടുകോടി വാങ്ങിയത്‌. ബാര്‍ ഗ്രൂപ്പായ എലഗന്‍സിന്റെ ഉടമയാണ്‌ ഒരാള്‍. മറ്റൊരാളെക്കുച്ചുള്ള വിവരങ്ങള്‍ ബാര്‍ അസോസിയേഷന്‍ രേഖകളിലുണ്ട്‌. ജോയ്‌, ബിനോയ്‌ എന്നിവര്‍ മുഖേനയാണ്‌ പണം കൈമാറിയത്‌.
കോഴക്കേസില്‍ മാണിക്കനുകൂലമായി മൊഴി നല്‍കാന്‍ മന്ത്രി പി.ജെ. ജോസഫ്‌ പൊന്‍കുന്നത്തെയും കോട്ടയത്തെയും ബാര്‍ ഉടമകളെ സ്വാധീനിച്ചു. തുറന്നിരുന്ന ബാറുകളുടെ കച്ചവടത്തില്‍ ലക്ഷങ്ങളുടെ വര്‍ധനയുണ്ടായ സാഹചര്യത്തിലായിരുന്നു ഈ നീക്കമെന്നും ബിജു ആരോപിച്ചു. ഇതിന്റെ വിശദാംശങ്ങളടങ്ങിയ ശബ്‌ദരേഖാ സിഡി നാളെ വിജിലന്‍സിനു കൈമാറും. പഴയ ആരോപണങ്ങളടങ്ങിയ സിഡി ആയുധമായി കൈവശമുണ്ട്‌. തനിക്കെതിരേ നീക്കമുണ്ടായാല്‍ പ്രതിരോധിക്കാനാണിത്‌. വക്കീല്‍ നോട്ടീസിനു മറുപടി നല്‍കിയിട്ടും മാണി കേസുമായി മുന്നോട്ടുപോകാത്തതെന്താണെന്നും ബിജു ചോദിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.