കണ്ണൂർ : കോടികളുടെ തട്ടിപ്പിനെ തുടര്‍ന്ന് കരിമ്പട്ടികയില്‍പെട്ടിട്ടും പി.എ.സി.എല്‍ (പേള്‍സ് അഗ്രോടെക് കോര്‍പറേഷന്‍ ലിമിറ്റഡ്) ഓഫിസ് സീല്‍ ചെയ്യാനുള്ള കോടതി ഉത്തരവ് പാലിക്കപ്പെട്ടില്ല. സീല്‍ ചെയ്ത് താക്കോല്‍ കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ച് തലശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഡിസംബര്‍ 16ന് ഇറക്കിയ ഉത്തരവ് കമ്പനി മുഖവിലയ്ക്കെടുത്തിട്ടില്ല. അന്വേഷണസംഘവും ഉത്തരവ് അവഗണിച്ചു. ഇതിനിടെ, സംസ്ഥാനത്ത് പി.എ.സി.എല്‍ പണപ്പിരിവ് വ്യാപകമാണ്.
തൃശൂര്‍, കോഴിക്കോട്, കാസര്‍കോട് ഓഫിസുകള്‍ സീല്‍ ചെയ്യാനാണ് കോടതി ഉത്തരവിട്ടത്. കൊല്ലത്തുണ്ടായിരുന്ന ഓഫിസ് തിരുനെല്‍വേലിയിലേക്ക് മാറ്റിയാണ് ഇപ്പോള്‍ പണപ്പിരിവ്. ആദ്യം നടത്തിയ തട്ടിപ്പ് പുറത്തായിട്ടും ഒന്നരലക്ഷം പേരാണ് ഇക്കുറി പണം നിക്ഷേപിച്ചത്. രണ്ടാം വരവില്‍ പി.എ.സി.എല്‍ വിവിധ ജില്ലകളില്‍ നിന്ന് 1,500 കോടി രൂപയിലേറെ തട്ടിയെന്നാണ് പൊലീസ് കണക്ക്.
മുമ്പ് സംസ്ഥാനത്തുനിന്ന് മാത്രം 5,000 കോടിയോളം രൂപ തട്ടിയ പി.എ.സി.എല്ലിന്‍െറ ഓഫിസുകള്‍ ക്രൈംബ്രാഞ്ച് സീല്‍ ചെയ്തിരുന്നു. എന്നാല്‍, അപ്പീലുകളുടെ പിന്‍ബലത്തില്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കണമെന്ന ഉപാധിയോടെ വീണ്ടും പ്രവര്‍ത്തനാനുമതി നേടിയാണ് രണ്ടാംവട്ടം പി.എ.സി.എല്‍ കേരളത്തില്‍ ചുവടുറപ്പിച്ചത്.
പുതിയ നിക്ഷേപം സ്വീകരിക്കരുതെന്ന ഉറപ്പ് ലംഘിച്ച കമ്പനി, നിക്ഷേപകര്‍ക്ക് യഥാസമയം പണം നല്‍കിയില്ല. തുടര്‍ന്ന്, ക്രൈംബ്രാഞ്ച് നടപടി ഊര്‍ജിതമാക്കിയതോടെയാണ് കമ്പനിക്ക് വീണ്ടും വിലക്ക് വീണത്.
പുതിയ നിക്ഷേപം സ്വീകരിക്കരുതെന്ന ഉറപ്പ് ലംഘിച്ച കമ്പനി, നിക്ഷേപകര്‍ക്ക് യഥാസമയം പണം നല്‍കിയില്ല. തുടര്‍ന്ന്, ക്രൈംബ്രാഞ്ച് നടപടി ഊര്‍ജിതമാക്കിയതോടെയാണ് കമ്പനിക്ക് വീണ്ടും വിലക്ക് വീണത്.
പൂട്ടി താക്കോല്‍ തിരികെ ഏല്‍പിക്കാനുള്ള നിര്‍ദേശം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അത് പാലിക്കാതിരിക്കുന്നതിന് പിന്നിലും ഉദ്യോഗസ്ഥ- ഭരണതലത്തിലെ സ്വാധീനമാണെന്ന് ആക്ഷേപമുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ഓഫിസുകളിലത്തെുന്നുണ്ടെങ്കിലും കമ്പനി പ്രതിനിധികള്‍ ഭീഷണിപ്പെടുത്തി വിടുകയാണ്








