രണ്‌ടുകള്ളന്‍മാര്‍. അവര്‍ക്ക്
കാവലിരിക്കുന്ന രണ്‌ടു പോലീസുകാര്‍. ഈ നാല്‍വര്‍ സംഘം കണ്ണൂരില്‍ നിന്നും
തിരുവനന്തപുരത്തേക്ക് സെക്കന്റ് ക്ലാസ് ട്രെയിനില്‍ യാത്ര തിരിക്കുന്നു.
ആ യാത്രയ്‌ക്കിടയില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഒരു സെക്കന്റ്
ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്.
നവാഗതനായ ജാക്‌സണ്‍ ആന്റണി, റെജീസ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ചാന്ദ് വി.ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ശ്രീജിത്ത് രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നു. നിക്കി ഗല്‍റാണിയാണ് നായിക. ബാലു വര്‍ഗീസ്, കുട്ടിക്കല്‍ ജയചന്ദ്രന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, അരുണ്‍ ഘോഷ്, മാമുക്കോയ, ശശി കലിംഗ, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, കോട്ടയം പ്രദീപ്, ചാലിപാല തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്.
കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്‌ടുപോകുകയാണ് നന്ദുവിനെയും മാരനെയും. ഈ പ്രതികളെ കൊണ്‌ടു പോകുന്ന ഡ്യൂട്ടിയിലാണ് ജോണി കുര്യനും, ബാലഗോപാലനും. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്‌ട്. ട്രെയിനിംഗ് ക്യാമ്പില്‍ ഒരുമിച്ചുള്ള ഇവര്‍ ഒരിക്കലും ചേരില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യത്യസ്‌തരാണ്. ബാലഗോപാലന്‍ മാതൃകാ പോലീസുകാരനാണ്. ജോണി കുര്യനാവട്ടെ എല്ലാ കുതന്ത്രങ്ങളും അറിയുന്നവനാണ്. ആദ്യമായിട്ടാണ് ഇവര്‍ ഒന്നിച്ച് ഡ്യൂട്ടിയില്‍ വരുന്നത്.
കള്ളന്‍മാരില്‍ നന്ദുവിനാവട്ടെ നിഷ്‌കളങ്കന്റെ ഭാവമാണ്. കണ്ണൂരിലെ കുഗ്രാമത്തിലെ തനി സാധാരണക്കാരന്‍. എന്നാല്‍ മാരന്‍ പക്കാ ക്രിമിനലാണ്. ഇങ്ങനെ വ്യത്യസ്‌ത സ്വഭാവക്കാരായ ഇവരെല്ലാം ചേര്‍ന്ന് ഒരു ലക്ഷ്യം വെച്ച് യാത്ര പോകുമ്പോള്‍ വിവിധ തരത്തിലുള്ള യാത്രക്കാരുള്ള ട്രെയിനില്‍ ഉണ്‌ടാവുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്.
നന്ദുവായി വിനീത് ശ്രീനിവാസനും മാരനായി ചെമ്പന്‍ വിനോദും ജോണ്‍ കുര്യനായി ജോജു ജോര്‍ജും, ബാലഗോപാലനായി ശ്രീജിത്ത് രവിയും അഭിനയിക്കുന്നു.
വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപു എസ്.കുമാര്‍, കല - സുജിത്ത് രാഘവ്,മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്‌ത്രാലങ്കാരം - കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് - അഭിലാഷ് നാരായണന്‍, എഡിറ്റര്‍ - ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഗണേഷ് ചാന്ദ്‌വി.
എ.എസ് ദിനേശ്