കോട്ടയം: യു.എ.ഇ. എക്‌സ്‌ചേഞ്ചുകളില്‍ നിന്നും രാജ്യത്തെ ഏതു ബാങ്കുകളിലേക്കും പണം അയയ്‌ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ രാജ്യത്തെ 335 ബ്രാഞ്ചുകളിലും ഈ സൗകര്യം ലഭ്യമാണ്. യു.എ.ഇ. എക്‌സ്‌ചേഞ്ചിന്റെ ബ്രാഞ്ചുകള്‍ കൂടാതെ ഫ്രാഞ്ചൈസികളിലും ഏജന്റുമാര്‍ മുഖേനയും പണം അയയ്‌ക്കാം. 5000 രൂപ വരെ 50 രൂപയും 10,000 രൂപ വരെ 100 രൂപയുമാണ് സര്‍വീസ് നിരക്ക്. അയയ്‌ക്കാവുന്ന പരമാവധി തുകയായ 25,000 രൂപയ്‌ക്ക് 250 രൂപയാണ് സര്‍വീസ് നിരക്ക്. ജി. അരുണ്‍കുമാര്‍, കൃഷ്‌ണകുമാര്‍, സി.പി. ചാക്കോ, ഇ.എന്‍. സൈലേഷ് എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.








