കോഴിക്കോട്: വയനാട്ടിലെ പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാര്‍ച്ച് 26 ന് സ്‌റ്റേഷനിലെ അഞ്ച് പോലീസുകാരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസം മുമ്പാണ് ഇംഗ്ലീഷില്‍ എഴുതിയ കത്ത് സ്‌റ്റേഷനില്‍ ലഭിച്ചത്.കത്ത് ലഭിച്ചതിനെ തുടര്‍ന്ന് പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്റെ സുരക്ഷ ശക്തമാക്കി.
മാവോയിസ്റ്റുകള്‍ വയനാട് കളക്ടറേറ്റ് ആക്രമിച്ചേക്കുമെന്ന് അടുത്തിടെ ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കളക്ടറേറ്റില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ നടപടിയായിരുന്നു. വടക്കേ വയനാട്ടിലെ തിരുനെല്ലി 'അഗ്രഹാരം' റിസോര്‍ട്ടില്‍ നവംബര്‍ 18ന് മാവോവാദികളെന്ന് കരുതുന്നസംഘം ആക്രമണം നടത്തിയിരുന്നു.








