ന്യൂഡല്‍ഹി : കെ.എം. മാണിക്കെതിരേ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയുമായി കേരളാ കോണ്‍ഗ്രസ് (എം) എം.പിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കു തൊട്ടുപിന്നാലെയാണ് ജോസ് കെ. മാണിയും ജോയി ഏബ്രഹാമും സോണിയയെ കണ്ടത്.
കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍ എന്നിവരും ഇന്നലെ സോണിയയെ സന്ദര്‍ശിച്ചു.
കെ.എം. മാണിയെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നാണു കേരളാ കോണ്‍ഗ്രസിന്റെ ആക്ഷേപം. മുന്നണിമര്യാദ പാലിക്കാന്‍ കേരള നേതൃത്വത്തിനു നിര്‍ദേശം നല്‍കണമെന്ന് അവര്‍ സോണിയയോട് അഭ്യര്‍ഥിച്ചതായാണു സൂചന.
വെറും ആരോപണത്തിന്റെ പേരിലാണു മാണിക്കെതിരേ എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തെന്നും വിജിലന്‍സ് അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വ ശ്രമം ഉണ്ടായെന്നുമുള്ള ആരോപണങ്ങളും കേരളാ കോണ്‍ഗ്രസ് ഉന്നയിച്ചു. കെ.എം. മാണിക്കു കാര്യങ്ങള്‍ നേരിട്ടു വിശദീകരിക്കാനായി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ചയ്‌ക്ക് അനുമതി തേടുകയും ചെയ്‌തു. കെ.പി.സി.സി. വക്‌താക്കള്‍ അടക്കമുള്ളവര്‍ കെ.എം. മാണിക്കെതിരേ പരസ്യമായി രംഗത്തുവന്നത് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നും ജോസ് കെ. മാണി കോണ്‍ഗ്രസ് അധ്യക്ഷയോടു പരാതിപ്പെട്ടു. അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ രമേശ് ചെന്നിത്തല നേരത്തേ സോണിയയോടു വിശദീകരിച്ചതായാണു സൂചന.