കോഴിക്കോട്; വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നതിന്റെ
ഭാഗമായി കൃഷി വിജ്ഞാനകേന്ദ്രവും ആത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന
'എരുതും കതിരും' സാങ്കേതികവിദ്യാ വാരാചരണം 20 മുതല്‍
മാര്‍ച്ച് 24 വരെ നടക്കും. സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതോടൊപ്പം
സസ്യ ഇനങ്ങളുടെ സംരക്ഷണം, കര്‍ഷകരുടെ അവകാശങ്ങള്‍ സംബന്ധിച്ചുളള
നിയമങ്ങളെക്കുറിച്ചുളള ബോധവത്‌കരണം, സുഗന്ധവിളകളുടെ കൃഷിയും സംസ്‌ക്കരണവും
സംബന്ധിച്ചുളള സെമിനാറുകള്‍, കര്‍ഷക ശാസ്‌ത്രജ്ഞ സംവാദം, കാര്‍ഷിക
പ്രദര്‍ശനങ്ങള്‍ എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തിന് പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രം ക്യാംപസില്‍ കോഴിക്കോട് ഐ.സി.എ.ആര്‍- ഐ.ഐ.എസ്.ആര്‍ ഡയറക്‌ടര്‍ ഡോ. എം. ആനന്ദരാജ് വാരാചരണം ഉദ്‌ഘാടനം ചെയ്യും. ആത്മ പ്രൊജക്‌ട് ഡയറക്‌ടര്‍ പി.സി. ശ്രീലത, ക്രോപ് ഇംപ്രൂവ്‌മെന്റ് ആന്റ് ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ. ബി. ശശികുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.കെ. രഞ്‌ജിനി, പ്രോഗ്രാം കോ.ഓര്‍ഡിനേറ്റര്‍ ഡോ. പി.എസ്സ്. മനോജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് തെങ്ങ് കൃഷി, അലങ്കാരമത്സ്യകൃഷി, കുടുംബകൃഷിയും അവ നേരിടുന്ന പ്രശ്‌നങ്ങളും, പശുപരിപാലനം, സുഗന്ധവിളകളുടെ ഉത്‌പാദന സംസ്‌ക്കരണ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ച് വിദഗ്‌ധര്‍ ക്ലസ്സെടുക്കും. രജിസ്റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം.
സെമിനാറിന്റെ ഭാഗമായി തെരഞ്ഞെടുത്ത എട്ടു കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കും. ഇതോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി 15 സ്റ്റാളുകളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. കൃഷി വിജ്ഞാനകേന്ദ്രം കോഴിക്കോട് ഐ.സി.എ.ആര്‍- ഐ.ഐ.എസ്സ്.ആര്‍, ആത്മ കോഴിക്കോട്, ജില്ലാ കൃഷി ഫാം കൂത്താളി, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ താമരശ്ശേരി, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, നാഷണല്‍ വിത്തു കോര്‍പ്പറേഷന്‍ പാലക്കാട്, സെന്റര്‍ ഫോര്‍ ഓവറോള്‍ ഡവലപ്പ്‌മെന്റ് താമരശ്ശേരി, കായണ്ണ കുടുംബശ്രീ യൂണിറ്റ്, അഗ്രോ സര്‍വ്വീസ് സെന്റര്‍ ചക്കിട്ടപാറ, സി.എം.എഫ്.ആര്‍.ഐ, സി.ഡബ്ല്യു.ആര്‍.ഡി.എം, ഡി.എ.എസ്.ഡി, സുഭിക്ഷ, കിസാന്‍ എക്‌സല്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. സമിനാര്‍ 24ന് അവസാനിക്കും.








