Home » » ഭാരത്‌ ഡൈനാമിക്‌സില്‍ 21 അവസരം.

ഭാരത്‌ ഡൈനാമിക്‌സില്‍ 21 അവസരം.

Written By Unknown on Tuesday, 14 January 2014 | 21:13

പ്രതിരോധമന്ത്രാലയത്തിനു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഭാരത്‌ ഡൈനാമിക്‌സ്‌ ലിമിറ്റഡില്‍ വിവിധ തസ്‌തികകളിലായി 21 ഒഴിവുണ്ട്‌. ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണം.

എംപ്ലോയ്‌മെന്റ്‌ ന്യൂസ്‌ പരസ്യ നമ്പര്‍: ഋച 36/73
തസ്‌തിക: അഡീഷണല്‍ ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌)
ഒഴിവ്‌: 1
തസ്‌തിക: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്‌)
ഒഴിവ്‌: 4
രണ്ടിനുമുള്ള യോഗ്യത: അറുപതുശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എം.ബി.എ./പി.ജി./പി.ജി. ഡിപ്ലോമ/തത്തുല്യം. കോസ്റ്റ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യ/ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ അംഗത്വം വേണം. 14-16 വര്‍ഷം പ്രവൃത്തിപരിചയം നിര്‍ബന്ധം.
തസ്‌തിക: അഡീഷണല്‍ ജനറല്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍)
ഒഴിവ്‌: 1
തസ്‌തിക: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍)
ഒഴിവ്‌: 1 യോഗ്യത: എച്ച്‌.ആര്‍./പേഴ്‌സണല്‍ മാനേജ്‌മെന്റ്‌/പി.എം.ആന്‍ഡ്‌ ഐ.ആര്‍./ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍/ സോഷ്യല്‍ സയന്‍സ്‌/സോഷ്യല്‍ വെല്‍ഫയര്‍/സോഷ്യല്‍ വര്‍ക്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എം.ബി.എ.14-16 വര്‍ഷ പ്രവൃത്തിപരിചയം നിര്‍ബന്ധം.
തസ്‌തിക: മാനേജ്‌മെന്റ്‌ ട്രെയിനി (ഫിനാന്‍സ്‌)
ഒഴിവ്‌: 14, ശമ്പളം: 16400-40500
യോഗ്യത: ഐ.സി.എ.ഐ.യുടെ അവസാനവര്‍ഷ പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ കോസ്റ്റ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ അവസാനവര്‍ഷ പരീക്ഷാപാസ്‌. അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എം.ബി.എ./പി.ജി./തത്തുല്യ ഡിപ്ലോമ.
വിശദമായ യോഗ്യത. പ്രായം, ശമ്പളം, സംവരണം, ഫീസ്‌ എന്നിവയുള്‍പ്പെടുന്ന വിജ്ഞാപനം ംംം.യറഹ.മു.ിശര.ശില്‍ ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ചെന്നൈ, ബാംഗ്ലൂര്‍ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്‌. സിലബസ്സും മറ്റു വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
അപേക്ഷ: മുകളില്‍ വ്യക്തമാക്കിയ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ അതിന്റെ പ്രിന്റൗട്ട്‌ എടുക്കണം. എ.ജി.എം., ഡി.ജി.എം. തസ്‌തികകളിലേക്ക്‌ അപേക്ഷിക്കുന്നവര്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പില്‍ പാസ്‌പോര്‍ട്ട്‌സൈസ്‌ ഫോട്ടോ പതിച്ച്‌ ബയോഡാറ്റ പൂരിപ്പിച്ച്‌ (മാതൃക വെബ്‌സൈറ്റില്‍ ലഭിക്കും) മതിയായ രേഖകള്‍ സഹിതം 2014 ജനവരി 4-നകം ലഭിക്കുന്നവിധം അയയ്‌ക്കുകയും വേണം. വിലാസം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കിയാല്‍ അപേക്ഷയുടെ പ്രിന്റൗട്ട്‌ എടുത്ത്‌ (രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുന്നത്‌) സൂക്ഷിച്ചുവെക്കണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി: ഡിസംബര്‍ 23.
വിശദമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനം www.bdl.ap.nic.in-Â e`n-¡pw.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.