-
കൈകോര്‍ത്തുപിടിച്ച് നടക്കുന്ന കാമുകീ കാമുകന്മാര്‍ നമ്മെ അസ്വസ്ഥരാക്കുന്നുവോ. തീര്‍ച്ചയായും മാനസികവും സാമൂഹികവുമായി ബാലന്‍സ്‌ഡ് അല്ല നമ്മള്‍. ദൈവം ലോകത്തെ നശിപ്പിക്കാത്തത് ഭൂമിയിലേതോ ഒരു മൂലയില്‍ കാമുകീകാമുകന്മാര്‍ സംസാരിച്ചു തീരാന്‍ കാത്താണെന്ന് കവി. പ്രണയം ഓരോരുത്തരേയും ലോകത്തെ മൊത്തത്തിലും ഉന്മേഷവത്താക്കുന്ന `സുന്ദര സുരഭില ദിവ്യാനുഭൂതി'യായി കവികളും കലാകാരന്മാരും വരച്ചിടുന്നു.
എന്നാല്‍ ഓഷോ പറയുന്നതുപോലെ നാമെല്ലാം പ്രണയത്തില്‍ വീണുകൊണ്ടിരിക്കുന്നു എമഹഹ ശി ഹീ്‌ല എന്താണ് നാം പ്രണയത്താല്‍ ഉയര്‍ത്തപ്പെടാത്തത്. ൃശലെ...ശി...ഹീ്‌ല...
വ്യക്തിപരമായ ശാരീരികവും മാനസികവുമായ സുഖങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന, ചരാചര പ്രേമത്തിലേക്ക് ഉയര്‍ത്തപ്പെടാനാവാത്ത പ്രണയങ്ങളിലാണ് നാം എല്ലാ കാലത്തും ആണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തെ മുന്നോട്ടു നയിക്കുന്ന അനേകം സംഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നു മാത്രമാണ് പ്രണയമെന്ന ബോധം ഉണ്ടാവുകയെന്നതും, ആ പ്രണയം വ്യക്തിപരമായി നില്‍ക്കുകയും അതില്‍ നിന്നുളവാക്കുന്ന ഊര്‍ജം നമുക്കും അതിലൂടെ സമൂഹത്തിനും ആവശ്യമായ കര്‍മ്മങ്ങളിലേക്ക് വിനിയോഗിക്കപ്പെടുകയെന്നതും ആണ് പ്രണയത്താല്‍ ഉണ്ടായി വരേണ്ട സംഗതി. അവിടെയാണ് നാം `പ്രണയം പ്രണയം' എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന പ്രണയത്തിന്റെ പരിമിതി.
2 മുപ്പതുകളിലോ നാല്‍പതുകളിലോ മനുഷ്യര്‍ക്കുണ്ടാവുന്ന പ്രണയങ്ങള്‍ മിക്കപ്പോഴും കുടുംബത്തിന് പുറത്തുണ്ടാകുന്ന പ്രണയങ്ങളാണ്. അത് പലപ്പോഴും വ്യവസ്ഥാപിതമായ കുടുംബങ്ങള്‍ക്കകത്ത് പരിഗണിക്കപ്പെടാതെയും, മനസിലാക്കപ്പെടാതെയും, നിറയ്‌ക്കപ്പെടാതെയും പോകുന്നവരുടെ അണപൊട്ടിയൊഴുകലാണ്. ഈ പ്രണയങ്ങളാണ് പലരേയും ജീവിതത്തില്‍ മുന്നോട്ടുന്തുന്നത്.
പക്ഷേ എല്ലാ കാലത്തും സമൂഹം പുരുഷാധിപത്യമൂല്യങ്ങളാല്‍ ഭരിക്കപ്പെടുന്നു എന്നത് പ്രണയത്തിലും വ്യത്യസ്‌തമല്ല. കുടുംബത്തിലും, സമൂഹത്തിലും ആധിപത്യമുള്ള അതേ പുരുഷന്‍ തന്നെയാണ് പ്രണയത്തിലും എന്നതിനാല്‍, പെണ്‍കുട്ടിയേക്കാള്‍ ആണ്‍കുട്ടിക്ക് പ്രധാന്യമുള്ള കുടുംബ-സാമൂഹ്യ സാഹചര്യം കണ്ടാണിവര്‍ വളര്‍ന്നുവരുന്നത് എന്നതിനാല്‍ പ്രണയത്തിലും ഈ ആധിപത്യം തുടരുന്നു.
പെണ്ണിന്റെ സഞ്ചാരസ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യം, സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി എന്തിലും ഇടപെടല്‍ നടന്നുകൊണ്ടിരിക്കും കുടുംബത്തിന് പുറത്തേക്കുള്ള പ്രണയങ്ങള്‍ എന്ന വിപ്ലവകരമെന്ന് കരുതുന്ന തുടക്കത്തില്‍ നിന്ന് കുടുംബം എന്ന സ്ഥാപനം പോലെ തന്നെ സ്ഥാപനവല്‍ക്കരിക്കപ്പെട്ടു പോകുന്നു ഇവയില്‍ ഭൂരിപക്ഷവും.
3 വളരെ `സ്വ'കാര്യമായ ഒരു അനുഭൂതിയാണ് പ്രണയം. ഒരാള്‍ മറ്റൊരാളല്ല എന്നത് പോലെ തന്നെ ഒരാളുടെ പ്രണയാനുഭവം മറ്റൊരാളുടേതല്ല. ഏതൊരു ജീവിക്കും ആവശ്യമുള്ള ജൈവികമായ ശാരീരിക തൃഷ്‌ണയുടെ ശമനം സ്വാഭാവികമായി ലോകത്ത് സംഭവിക്കുന്നില്ല. അതിനാല്‍ പല തരത്തിലുള്ള തന്ത്രങ്ങള്‍ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി പ്രയോഗിക്കപ്പെടുകയും അതിനായി പ്രണയം എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നതിനാല്‍ പ്രണയം തട്ടിപ്പായി മാറുന്നു.
ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്ന സ്‌ത്രീപീഡനങ്ങളില്‍ പ്രധാന ആയുധം പ്രണയമാണ്. പുരുഷന് മേല്‍ക്കയ്യുള്ള സമൂഹത്തില്‍ പ്രണയത്തെ തനിക്ക് രസിക്കാനും വെറുതെ കടന്നു പോകാനും, തൃഷ്‌ണകള്‍ ശമിപ്പിക്കാനുമുള്ള ഒരായുധമാണ് ഭൂരിപക്ഷം പുരുഷന്മാര്‍ ഉപയോഗപ്പെടുത്തുന്നത്. ഈ ഠീാ മിറ ഖലൃൃ്യ കളില്‍ അടിപതറിവീണുപോകുന്നു പെണ്‍കുട്ടികള്‍. വ്യക്തിപരമായ സുഖങ്ങളില്‍ മുഴുകി വ്യക്തിപരമായ നൈരാശ്യങ്ങളിലേക്ക് വീഴുകയും സാമൂഹികമായ ഭയം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. പെണ്‍കുട്ടികളെ കൂടുതല്‍ കൂടുതല്‍ അസ്വാതന്ത്രരാക്കുക മാത്രമാണ് ഇതിന്റെ ബാക്കിപത്രം.
യഥാര്‍ത്ഥത്തില്‍ പ്രണയം ഉണ്ടായിട്ടില്ലാത്തിടത്ത് അത് നഷ്‌ടപ്പെടുന്നതെങ്ങനെ, പ്രണയത്തെ അങ്ങനെ തിരിച്ചറിയാവുന്ന ഒരവസ്ഥയിലേക്ക് കുട്ടികള്‍ വളര്‍ന്നുവരാന്‍ നമ്മുടെ സാമൂഹ്യസാഹചര്യത്തില്‍ സാധ്യതയെവിടെ?
സാമൂഹികബോധത്തിലല്ലാതെ (സോഷ്യല്‍ കോണ്‍ഷ്യസ്‌നെസ്) ജൈവിക ബോധത്തില്‍ (ഇക്കോ കോണ്‍ഷ്യസ്‌നെസ്) ജീവിക്കുന്ന ഒരാളാണ് യഥാര്‍ത്ഥത്തില്‍ പ്രണയിക്കുന്നത്. അത് പലപ്പോഴും ഒരു വ്യക്തിയിലൂടെ ജീവിതത്തെ, ലോകത്തെ തന്നെ പ്രണയിക്കുന്ന ഒരവസ്ഥയായി മാറുന്നു. മിസ്റ്റിക്കല്‍ ലൗ, ചരാചര പ്രണയം എന്നൊക്കെ പറയുന്ന ഒരവസ്ഥ. ഈ അവസ്ഥയിലേക്ക് എത്തിപ്പെടാത്തിടത്തോളം പ്രണയത്തെ സംബന്ധിച്ച ചര്‍ച്ചകളും കോലാഹലങ്ങളും വൃഥാവിലാവുകയേ ഉള്ളൂ.
ഒരു വിത്ത് മണ്ണില്‍ കിടന്ന് അനുകൂലസാഹചര്യത്തില്‍ മുളപൊട്ടി, തെഴുത്ത് വളര്‍ന്ന്, പൂവും കായുമിട്ട്, കൂടൊരുക്കാനും വിശ്രമിക്കാനും കിളികളും പൂമ്പാറ്റയും മറ്റും എത്തിച്ചേരുന്ന ഒരു വടവൃക്ഷമായി തണല്‍ വിരിക്കും പോലെയാവട്ടെ നമ്മുടെ പ്രണയങ്ങള്‍...