ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ.എല്‍.) കീഴില്‍ തമിഴ്‌നാട്ടിലെ കല്‍പ്പാക്കത്ത് പ്രവര്‍ത്തിക്കുന്ന മദ്രാസ് ആറ്റോമിക്ക് പവര്‍ സ്റ്റേഷനിലേക്ക് സ്റ്റൈപ്പന്‍ഡറി ട്രെയിനിമാരുടെ (സയന്റിഫിക് അസിസ്റ്റന്റ് ബി. ടെക്‌നീഷ്യന്‍ ബി) തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപനനമ്പര്‍: 5/ഒഞങ/2013. ആകെ 38 ഒഴിവുകളുണ്ട് എഴുത്തുപരീക്ഷ, ട്രേഡ്‌ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ സ്‌ഥിരനിയമനത്തിന് പരിഗണിക്കും.1. സയന്റിഫിക് അസിസ്റ്റന്റ് ബി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)-6
യോഗ്യത: പത്താം ക്ലാസിന് ശേഷം മെക്കാനിക്കല്‍ എഞ്ചിനിയിറങില്‍ 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ലൈസന്‍ഷ്യേറ്റ്. പത്താം ക്ലാസ് തലത്തില്‍ ഇംഗ്ലീഷും കണക്കും പഠിച്ചിരിക്കണം.
പ്രായം: 01-11-2013ന് 18നും 25നും ഇടയില്‍.
സ്റ്റെപ്പന്‍ഡ്: 9300 രൂപ.
2. സയന്റിഫിക് അസിസ്റ്റന്റ് ബി (ഫിസിക്‌സ്)-6
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബി.എസ്.സി., ഫിസിക്‌സ്, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉപവിഷയങ്ങളായി പഠിച്ചിരിക്കണം. പത്താം ക്ലാസ് തലത്തില്‍ ഇംഗ്ലീഷും കണക്കും പഠിച്ചിരിക്കണം.
പ്രായം: 01-11-2013ന് 18നും 25നും ഇടയില്‍
സ്റ്റൈപ്പന്‍ഡ്: 9300 രൂപ
3. ടെക്‌നീഷ്യന്‍ ബി (പ്ലാന്റ് ഓപ്പറേറ്റര്‍)-6
യോഗ്യത: കണക്കിലും ഫിസിക്‌സിലും കെമിസ്‌ട്രിയിലും 50ശതമാനം പ്ലസ്‌ടു. പത്താം ക്ലാസ് തലത്തില്‍ ഇംഗ്ലീഷ് വിഷയമായി പഠിച്ചിരിക്കണം.
പ്രായം: 01-11-2013ന് 18നും 24നും ഇടയില്‍
സ്റ്റൈപ്പന്‍ഡ്: ആദ്യവര്‍ഷം 6200 രൂപ. രണ്ടാം വര്‍ഷം 7200 രൂപ.
3. സ്റ്റൈപ്പന്‍ഡറി ട്രെയിനി-ടെക്‌നീഷ്യന്‍ (ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇന്‍സ്‌ട്രുമെന്റ് മെക്കാനിക്ക്, ഫിറ്റര്‍)-20
യോഗ്യത: കണക്കിലും സയന്‍സിലും 50 ശതമാനം മാര്‍ക്കോടെ പത്താംക്ലാസ്, അപേക്ഷിക്കുന്ന ട്രേഡില്‍ രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. പത്താംക്ലാസ് തലത്തില്‍ ഇംഗ്ലീഷ് വിഷയമായി പഠിച്ചിരിക്കണം.
പ്രായം: 01-11-2013ന് 18നും 24നും ഇടയില്‍.
സ്റ്റൈപ്പന്‍ഡ്: ആദ്യവര്‍ഷം 6200 രൂപ. രണ്ടാം വര്‍ഷം 7200 രൂപ.
ശാരീരികക്ഷമത (എല്ലാ തസ്‌തികകള്‍ക്കും): ഉയരം 160 സെന്റിമീറ്ററിലും തൂക്കം 45.5 കിലോഗ്രാമിലും കുറയരുത്.
എല്ലാ തസ്‌തികകളിലും എസ്.സി.എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ംംം.ിുരശഹ.ിശര.ശി എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന റിക്വസ്റ്റ്‌ഫോറം പൂരിപ്പിച്ച് അയച്ചാല്‍ അപേക്ഷാഫോറം തപാലില്‍ ലഭിക്കും. ഈ അപേക്ഷാഫോറവും എന്‍.പി.സി.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്‌ടു സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജാതി സര്‍ട്ടിഫിക്കറ്റ്, നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, (ബാധകമായവര്‍ക്ക്), എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രോപ്പര്‍ ചാനലിലൂടെ അപേക്ഷിക്കണം.
റിക്വസ്റ്റ് ഫോറം അയക്കേണ്ട വിലാസം:
അശൈേെമി േങമിമഴലൃ(ഒഞങ),
ങമറൃമ െഅീോശര ജീംലൃ ടമേശേീി,
ഗമഹുമസസമാ603 102. ഗമിരവലലുൗൃമാ ഉശേെൃശര
േ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ജനവരി 25.







