ഉത്തര്‍പ്രദേശിലെ ഇസത് നഗറിലുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവിധ തസ്‌തികകളിലായി 41 ഒഴിവുണ്ട്.
തസ്‌തിക:
ടെക്‌നീഷ്യന്‍ (ലബോറട്ടറി).
ഒഴിവ്:28
യോഗ്യത:എസ്.എസ്.എല്‍.സി.ലബോറട്ടറി ടെക്‌നോളജിയില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കേഴ്‌സ് പാസായിരിക്കണം. ഒരുവര്‍ഷ പ്രവൃത്തി പരിചയം അഭിലഷണീയം.
തസ്‌തിക:
ടെക്‌നീഷ്യന്‍ (ലൈവ് സ്റ്റോക്ക്)
ഒഴിവ്:4
യോഗ്യത: എസ്.എസ്.എല്‍.സി. അഗ്രിക്കള്‍ച്ചര്‍/ഡയറി ടെക്‌നോളജിയില്‍ ഒരുവര്‍ഷ കോഴ്‌സ്‌പാസ്.
മുകളില്‍ വ്യക്തമാക്കിയവ കൂടാതെ വിവിധ തസ്‌തികകളിലായി 9 ഒഴിവുണ്ട്. പ്രായം, യോഗ്യത, ശമ്പളം, അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും വിജ്ഞാപനത്തിനും ംംം.ശ്‌ൃശ.ിശര.ശി എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.








