1977 ഡിസംബര്‍ ഒന്നാംതീയതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായ ഡോ. കെ. മാധവന്‍കുട്ടിയെ സമരക്കാര്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ടു...
അന്ന് മെഡിക്കല്‍ കോളേജ് കാമ്പസില്‍തന്നെ പോലീസ്‌സ്റ്റേഷനുണ്ട്. പ്രിന്‍സിപ്പലിന് സ്റ്റേഷനിലേക്ക് നേരിട്ട് ഫോണ്‍ ചെയ്യാന്‍ സംവിധാനമുണ്ട്. സമരക്കാരുടെ മുദ്രാവാക്യം വിളി ഉച്ചസ്ഥായിയില്‍ മുഴങ്ങുകയാണ്. `മുറി അടച്ചിട്ടിരിക്കുന്നതിനാല്‍ പ്രിന്‍സിപ്പലിന് പുറത്തിറങ്ങാന്‍ കഴിയില്ലല്ലോ. ഉടന്‍തന്നെ അദ്ദേഹം പോലീസിനെവിളിക്കും. പോലീസെത്തും. സമരക്കാരെ ബലമായി നീക്കം ചെയ്യും. പത്രങ്ങളിലെല്ലാം ഫോട്ടോ സഹിതം വാര്‍ത്തയുമെത്തും എന്നൊക്കെയായിരുന്നു സമരക്കാരുടെ കണക്കുകൂട്ടല്‍.
തന്റെ കസേരയില്‍നിന്ന് ഡോ. മാധവന്‍കുട്ടി പതിയെ എഴുന്നേറ്റു. സമരക്കാര്‍ ഉറപ്പിച്ചു; പോലീസിനെവിളിക്കാന്‍തന്നെ. അവരുടെ ധാരണ തെറ്റി. അദ്ദേഹമൊരു ബാഗെടുത്തു തുറന്നു. അതില്‍നിന്ന് കുറേ പേപ്പറും കളര്‍ പേനകളും പുറത്തെടുത്തു. പതുക്കെ തന്റെ കസേരയിലേക്ക് അക്ഷോഭ്യനായി മടങ്ങി.... പേപ്പര്‍ നിവര്‍ത്തിവെച്ച് അദ്ദേഹം വരയ്‌ക്കാന്‍ തുടങ്ങി; ഒട്ടേറെ ചിത്രങ്ങള്‍...
മണിക്കൂറുകള്‍ കഴിഞ്ഞുപോയി. അദ്ദേഹത്തിനൊരു കൂസലുമില്ല. തുടര്‍ച്ചയായ വരതന്നെ. സമരക്കാരുടെ ആവേശം കെട്ടുതുടങ്ങി. മുദ്രാവാക്യത്തിന്റെ ഉശിരും കുറഞ്ഞു.
പോലീസ് വരുമെന്നും, നീക്കം ചെയ്യുമെന്നും, പത്രവാര്‍ത്തവരുമെന്നുമൊക്കെയുള്ള കണക്കുകൂട്ടലുകളും പാളിത്തുടങ്ങി. ഉച്ചയൂണിന്റെ സമയം കഴിഞ്ഞ് തുടങ്ങിയതോടെ, സമരക്കാരില്‍ പലരും പൊടിയും തട്ടി എണീക്കാനും തുടങ്ങി. പണി പാളി എന്ന് നേതാക്കള്‍ക്കും മനസ്സിലായി. ഒടുവിലവര്‍ വാതില്‍ തുറന്നു. അപ്പോഴും കസേരയിലിരുന്നു ചിത്രം വരയ്‌ക്കുകയായിരുന്നു ഡോക്‌ടര്‍ മാധവന്‍ കുട്ടി...ഒരു ചെറുചിരിയോടെ.
മൂന്ന് മെഡിക്കല്‍കോളേജുകളുടെ പ്രിന്‍സിപ്പല്‍, പത്ത് സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ ഫാക്കല്‍റ്റി, അറുപതിലേറെ പുസ്‌തകങ്ങളുടെ രചയിതാവ്, വൈദ്യശാസ്‌ത്ര വിഷയങ്ങള്‍ക്കൊപ്പം വേദ പുരാണ ഇതിഹാസങ്ങളുടെ സമഞ്‌ജസ സത്യം തിരയുന്ന ഗവേഷകന്‍, അദ്ധ്യാപകന്‍....പ്രഭാഷകന്‍..... സാമൂഹ്യ പ്രവര്‍ത്തകന്‍.... ഡോക്‌ടര്‍ മാധവന്‍കുട്ടിക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. പക്ഷേ, അദ്ദേഹമൊരു ചിത്രകാരന്‍ കൂടിയാണെന്ന വസ്‌തുത അടുത്ത സുഹൃത്തുക്കള്‍ക്കുപോലുമറിയില്ലയെന്നതാണ് യാഥാര്‍ത്ഥ്യം-അതുകൊണ്ടാണെല്ലോ അടുത്തിടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കോഴിക്കോട്ടെ ലളിതകലാ അക്കാദമിയില്‍ നടന്നപ്പോള്‍ ഡോ. എ. അച്യുതനും, ഡോ. രാമനാഥനും, ഡോ. സി.കെ.എന്‍. പണിക്കരും. ഫാദര്‍ ജോസ് എടപ്പാടിയിലും, പി. ബാലകൃഷ്‌ണനും, ഡോ. സുശീല വിജയരാഘവനും, ഡോ. സുഗതനുമെല്ലാം അത്ഭുതാദരങ്ങളോടെ ആ വികാരം പങ്കുവെച്ചത്. ഇതുപോലെ ഇടയ്‌ക്കിടെ വരയ്‌ക്കുന്ന ശീലം തനിക്കുമുണ്ടെന്ന് ഡോ.എം.ജി.എസ് നാരായണന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.
രേഖകളില്‍ വിടരുന്ന പ്രതിരോധം
സമകാലിക ജീവിതാവസ്ഥകളോട്, സാമൂഹ്യസംവിധാനങ്ങളോട്, അദ്ദേഹം നിരന്തരം പ്രതികരിച്ചു കൊണ്ടിരിക്കുന്നത് ചിത്രങ്ങളിലൂടെയാണ്. സെമിനാറിലെ ചര്‍ച്ചകള്‍ക്കിടയില്‍, മീറ്റിംഗുകള്‍ക്കിടയില്‍, എന്തിന്, ടി.വി. വാര്‍ത്തകള്‍ കണ്ടുകൊണ്ടിരിക്കുമ്പോഴും അദ്ദേഹം പേനകയ്യിലെടുക്കുന്നു... മനസ്സിലടക്കിവെച്ച വികാരങ്ങള്‍ പിന്നെ അണപൊട്ടി ഒഴുകുകയായി. ആത്മസംതൃപ്‌തിക്കായി വരയ്‌ക്കുന്ന ഇത്തരം ചിത്രങ്ങള്‍ അധികമാരും കാണാറുമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഒരു പുസ്‌തകത്തിന്റെ പണിത്തിരക്കിനിടയിലാണ് ചില ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങള്‍ തപ്പിയെടുത്തത്.
അവരുടെ സ്‌നേഹമസൃണമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചിത്രപ്രദര്‍ശനം നടത്താന്‍ അദ്ദേഹമൊരുങ്ങിയതും. അങ്ങനെയാണ് `ഇന്റോളജിക്കല്‍ട്രസ്റ്റ്' ആ ചിത്രങ്ങള്‍ പുറം ലോകത്തെത്തിച്ചത്.
1977 ലെ എന്‍.ജി.ഒ സമരത്തിന്റെ പശ്ചാത്തലത്തില്‍ വരച്ചചിത്രം അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ കൂടിയാണ് വിളംബരം ചെയ്യുന്നത്. ബന്ദും ഹര്‍ത്താലും, തുടര്‍ സമരങ്ങളുമൊക്കെ ചേര്‍ന്നൊരു വിഷസര്‍പ്പമായി കേരളത്തെ വിഴുങ്ങുന്നതായിരുന്നു ആ ചിത്രം. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ആക്ഷേരഹാസ്യവീക്ഷണത്തിലൂടെ അവതരിപ്പിക്കുമ്പോഴും തീവ്രമായത് മനസ്സില്‍ പതിയും വിധത്തില്‍ തികഞ്ഞ കയ്യടക്കത്തോടെയാണ് അദ്ദേഹമതില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ശാസ്‌ത്രസാങ്കേതികവൈജ്ഞാനികമേഖലയിലെ വിസ്‌ഫോടനങ്ങളെ ഭാരതീയ ദര്‍ശനങ്ങളുടെ അകപ്പൊരുളുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഒട്ടേറെ ചിത്രങ്ങളും ആ തൂലികയില്‍നിന്ന് പിറന്ന് വീണിട്ടുണ്ട്.
നൂറ്റൊന്ന് കുടങ്ങളില്‍നിന്ന് കൗരവര്‍ പിറന്നതിനെആധുനിക ബിംബങ്ങളുമായി ഉള്‍ച്ചേര്‍ത്ത് അദ്ദേഹം വരച്ച മഹാഭാരതം ടെസ്റ്റ് ട്യൂബ് ശിശു, മത്സ്യാവതാരത്തെ ആധാരമാക്കിയ മത്സ്യമിസൈല്‍, വൈദ്യശാസ്‌ത്രത്തിന്റെ ഇരുളും വെളിച്ചവും പ്രതിപാദിക്കുന്ന ദ്വന്ദമുഖം, ശാസ്‌ത്ര നേട്ടങ്ങളെ ഭാരതീയ ചിന്താധാരകളാല്‍ വിശകലനം ചെയ്യുന്ന, ശാക്തേയം, സൗന്ദര്യലഹരി, കളം ഒന്ന്, കളം രണ്ട് തുടങ്ങിയ ചിത്രങ്ങള്‍ നിശ്ശബ്‌ദമായത് വിളംബരം ചെയ്യുന്നുണ്ട്.
ചുമര്‍ചിത്രങ്ങളും, സര്‍പ്പക്കുളവുമെല്ലാം ഇഴചേരുന്ന ആലേഖനശൈലി, ഹൈന്ദവദര്‍ശനങ്ങളോടുള്ള ആഭിമുഖ്യത്തോടൊപ്പം, ജനിച്ചുവളര്‍ന്ന ഒറ്റപ്പാലത്തെ ചുനങ്ങാടന്‍ ഗ്രാമത്തിന്റെ നൊസ്റ്റാള്‍ജിയ കലര്‍ന്ന ബിംബങ്ങള്‍ കൂടിയായി മാറുന്നുമുണ്ട്.
എ.കെ.ജി എന്ന മനുഷ്യസ്‌നേഹി
ഒരു നല്ല മനുഷ്യസ്‌നേഹി എന്തായിരിക്കണം. ഒരു നല്ല പൊതുപ്രവര്‍ത്തകന്‍ എന്തായിരിക്കണം. ഇതിനൊക്കെ എടുത്തുപറയാവുന്ന പേര് എ.കെ.ജിയുടേതാണ്. ഞാനും എ.കെ.ജിയും ഭിന്നരാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. പക്ഷേ, ഒരു വ്യക്തിയുടെ മഹത്വം വിശകലനം ചെയ്യുന്നതില്‍ രാഷ്‌ട്രീയഅഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും തടസ്സമാകാന്‍ പാടില്ല.
രാഷ്‌ട്രീയസ്ഥാനമാനങ്ങളില്‍ അഭിരമിക്കാതെ എന്നും ജനങ്ങള്‍ക്കൊപ്പം നിന്ന്, അവരിലൊരാളായി ജീവിക്കുകയായിരുന്നു എ.കെ.ജി. അവരുടെ വേദനയും സന്തോഷവും തന്റെ കൂടി വികാരമായി ആത്മാര്‍ത്ഥമായി കരുതിയിരുന്ന അപൂര്‍വ്വം പൊതുപ്രവര്‍ത്തകരില്‍ മുന്‍നിരയില്‍തന്നെയായിരുന്നു എ.കെ.ജി. ഞാനും അദ്ദേഹവുമായി അത്രയടുത്ത ആത്മബന്ധമാണ് പുലര്‍ത്തിയിരുന്നത്. ആ വേര്‍പാട് എന്നെ വല്ലാതെ അലട്ടിയെന്നതാണ് വസ്‌തുത. ആ ഓര്‍മ്മയില്‍നിന്നാണ് എ.കെ.ജി എന്ന ചിത്രം ഞാന്‍ വരച്ചത്.
`ഇന്റര്‍ മീഡിയറ്റ് വരെ എന്നോടൊപ്പം പഠിച്ച പി. മാധവനാണ് പില്‍ക്കാലത്ത് ഹൈന്ദവനേതാവായ മാധവ്‌ജി. ഞങ്ങള്‍തമ്മില്‍ അടുത്ത ബന്ധമായിരുന്നു. ഓര്‍ക്കാപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണാനന്തരചടങ്ങുകള്‍ക്ക് ശേഷം നടന്ന അനുസ്‌മരണ സമ്മേളനത്തിനിടയിലാണ് ഞാനീചിത്രം വരച്ചു തീര്‍ത്തത്.....'
താമരയുടെ രൂപത്തില്‍ താന്ത്രികസ്‌പര്‍ശങ്ങള്‍ നിറഞ്ഞ `മാധവ്‌ജി' എന്ന ചിത്രം കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. `ഏതെങ്കിലും പരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴോ മറ്റ് കാര്യങ്ങളില്‍ പങ്കെടുക്കുമ്പോഴോ ചിത്രങ്ങള്‍ വരയ്‌ക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നാറില്ല. അത് ചെയ്‌തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയുടെ ഗൗരവത്തെ ചോര്‍ത്തിക്കളയാറുമില്ല. വളരെ പ്രാധാന്യമേറിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞാനത് ശ്രദ്ധിക്കുന്നതിനോടൊപ്പം രേഖാചിത്രങ്ങള്‍ വരയ്‌ക്കാറുമുണ്ട്. അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടേയില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതാണെന്റെ രചനാരീതി എന്നുതന്നെ പറയണം.
ആദ്യമൊക്കെ വിവിധ നിറത്തിലുള്ള മഷികള്‍ നിറച്ചായിരുന്നു വരകള്‍. പിന്നീട് റോസ്, മഞ്ഞപോലുള്ള മഷികള്‍ കിട്ടാതായി. അപ്പോള്‍പിന്നെ സ്‌കെച്ച് പേനകള്‍, കളര്‍ ബോള്‍ പേനകള്‍ എന്നിവയൊക്കെയായി ആശയം. വിദേശത്തുനിന്ന് അപൂര്‍വ്വകളറുകളിലുള്ള ബോള്‍പേനകള്‍ ഇപ്പോഴും കിട്ടാറുണ്ട്. നൂറുകണക്കിന് പേനകളുടെ ഒരു ശേഖരം എനിക്കുണ്ട്-'
കൗതുകത്തോടെ പേനകള്‍ നിരത്തി ഡോക്‌ടര്‍ പറയുന്നു. `മറ്റൊരുകാര്യം കൂടിയുണ്ട്. പെന്‍സില്‍കൊണ്ട് വരയ്‌ക്കുന്നത്ര സ്വാതന്ത്ര്യം പേനകൊണ്ട് വരയ്‌ക്കുമ്പോള്‍ കിട്ടില്ല. കാരണം പെന്‍സില്‍ ആണെങ്കില്‍ ഇഷ്‌ടമില്ലെങ്കില്‍ മായ്‌ച്ച് വരയ്‌ക്കാം. മഷിയിലത് പറ്റില്ലല്ലോ. അതുകൊണ്ട് പേനകൊണ്ട് വരയ്‌ക്കുമ്പോള്‍, ആശയങ്ങളും രേഖകളും കിറുകൃത്യമായിരിക്കണം. വിഷമമുണ്ടെങ്കിലും എനിക്കിങ്ങനെപേനകൊണ്ട് വരയ്‌ക്കാനാണിഷ്‌ടം.
സംസാരത്തിനിടയില്‍ ടി.വിയില്‍ കാഴ്‌ചകള്‍ മിന്നിമറയുന്നു. `എല്ലായിടത്തും വികസനവിസ്‌ഫോടനചര്‍ച്ചകളാണ്... ആധുനികതയുടെ പേരില്‍ വലിയ കുതിപ്പാണ്, ആര്‍ക്കും ഒന്നിനും സാവകാശമില്ല. തിരിഞ്ഞുനോക്കാന്‍പോലും നേരമില്ല... പക്ഷേ, ഏത് കുതിച്ചോട്ടത്തിനിടയിലും നമുക്കൊരു മൂല്യസങ്കല്‍പ്പം വേണം... സാംസ്‌കാരികബോധം വേണം. അത് മറന്നിട്ട് എന്തൊക്കെ ആടയാഭരണങ്ങള്‍ അണിഞ്ഞിട്ടെന്ത് കാര്യം' ഡോക്‌ടറുടെ വാക്കുകള്‍.
സമകാലിക യാഥാര്‍ത്ഥ്യത്തിലൂന്നിയ ആ വാക്കുകള്‍ക്ക് അര്‍ത്ഥവ്യാപ്‌തിയുമേറെയാണല്ലോ....