കോഴിക്കോട്: ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ഉപയോഗിക്കണമെന്നുണ്ടെങ്കിലും ഓട്ടങ്ങള്‍ക്കിടയില്‍ അത് സുരക്ഷിതമാക്കാനുള്ള പ്രായോഗിക അസൗകര്യങ്ങളാണ് പലരെയും അതില്‍ നിന്നും അകറ്റുന്നത്. ദൂരെ നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്നും ഹെല്‍മറ്റ് മോഷണം പതിവാണ്.
ലഭ്യമായ ഹെല്‍മറ്റ് ലോക്കുകള്‍ക്കെല്ലാം പല പോരായ്‌മകളുണ്ട്. ഇപ്പോള്‍ ഹെല്‍മറ്റ് നിയമം കര്‍ശനമാക്കിയത് പലരെയും നിസ്സഹായാവസ്ഥയിലാക്കിയിട്ടുമുണ്ട്.
അതിനാല്‍ അത്യാവശ്യം നല്ല ഹെല്‍മറ്റ് വണ്ടികളില്‍ പൂട്ടിവെക്കാതെ അങ്ങാടികളില്‍ ഇറങ്ങുന്നവരുടെ മനസ്സില്‍ എപ്പോഴും ആധിയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് എല്ലാവരേയും നല്ല ഹെല്‍മറ്റ് മാത്രം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഫിറ്റാകി ഹെല്‍മറ്റ് ലോക്ക്.
പ്രത്യേകമായ താക്കോലോ നമ്പര്‍ ലോക്കോ ഇല്ലാതെ ആയാസരഹിതവുമായി ഹെല്‍മറ്റ് വണ്ടിയില്‍തന്നെ സൂക്ഷിക്കുവാന്‍ ഇത് സഹായിക്കുന്നു.
കോഴിക്കോട് കൊടുവള്ളി പോര്‍ങ്ങോട്ടൂര്‍ സ്വദേശി പരേതനായ ഡോ.പി.സി. സിയാലിയുടെ മകന്‍ ചെലാങ്കര വീട്ടില്‍ സാഹിര്‍ സലിം സിയോ ആണ് ഈ വേറിട്ട സാങ്കേതിക വിദ്യയ്‌ക്ക് ഇന്ത്യയ്‌ക്ക് അകത്തും പുറത്തും പേറ്റന്റ് നേടിയിരിക്കുന്നത്.
ഇളകുന്നതോ ഊരിമാറ്റുന്നതോ കേടാവുന്നതോ ആയ ഒരു പൂട്ടോ, നഷ്‌ടപ്പെടാവുന്നതോ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതോ ആയ താക്കോലോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഈ വിദ്യയില്‍ ചുവരിലെ കൊളുത്തില്‍ വസ്‌ത്രം തൂക്കിയിടുന്നത്ര എളുപ്പത്തിലാണ് ഹെല്‍മറ്റ് സുരക്ഷിതമാക്കുന്നത്. ക്യാരി ബാഗുകളില്‍ വീട്ടിലേക്കു വാങ്ങുന്ന എന്തും സുരക്ഷിതമായി തൂക്കിയിട്ടു സൂക്ഷിക്കാനും, ബാലന്‍സ് നഷ്‌ടപ്പെടും എന്ന ആശങ്ക ഒട്ടുമില്ലാതെ വേഗത്തില്‍ യാത്രചെയ്യാനും ഈ ഉല്‍പന്നം ഉപകരിക്കുന്നു.
ചെറുതും മനോഹരവുമായ ഇത് വാസ്‌തവത്തില്‍ വണ്ടിയുടെ തന്നെ ഹാന്‍ഡില്‍ ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. വണ്ടിയുടെ ക്രാഷ് ഗാര്‍ഡിലോ ചേസിസില്‍ തന്നെയോ ഘടിപ്പിക്കുന്ന ഉറപ്പേറിയ ഈ ഘടകം പെട്ടെന്ന് കാഴ്‌ചയില്‍ പെടില്ല. അതിനാല്‍ പില്ല്യന്‍ ബോക്‌സ് പോലെ ഇത് ബൈക്കുകളുടെ തനതു ഭംഗി നഷ്‌ടപ്പെടുത്തുന്നുമില്ല.
എളുപ്പത്തില്‍ സൂക്ഷിക്കാനായാല്‍ നിയമ നിഷ്‌കര്‍ഷയില്ലാതെ തന്നെ യാത്രികര്‍ സ്വയം ഹെല്‍മറ്റ് ധരിക്കും.
പൂര്‍ണ്ണ സുരക്ഷയ്‌ക്ക് ഹാന്‍ഡില്‍ ലോക്ക് ചെയ്യണമെന്ന ശീലവും വര്‍ദ്ധിക്കും. ഇത് ബൈക്ക് മോഷണം കുറയ്‌ക്കുകയും നിയമപാലകരുടെ ജോലി കുറയ്‌ക്കുകയും ചെയ്യും. ഹാന്‍ഡില്‍ പൂട്ടിയിട്ടില്ലെങ്കിലും ദൂരക്കാഴ്‌ചയില്‍ ഈ കൊളുത്തിലുള്ളതെല്ലാം ലോക്ക് ചെയ്‌തത് പോലെ തന്നെയാണ്. മോഷ്‌ടാവിന് എല്ലാം നേരിട്ട് പരിശോധിക്കേണ്ടിവരും. ആയുഷ്‌കാലം മുഴുവന്‍ ഒരുലോക്ക് മതി എന്നുള്ളത് കൊണ്ട് ഉപയോക്താവിന് മറ്റൊരു ലോക്ക് പിന്നീട് വാങ്ങേണ്ടതില്ല. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നും ആര്‍.ടി.ഒയുടെയും പൊലീസ് വകുപ്പില്‍ നിന്നും തനിക്ക് അപ്പ്രൈസല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടെന്നും അവയുടെ ജില്ലാ, സംസ്ഥാന തലവന്മാര്‍ ഇതിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് അഭിനന്ദിച്ചിട്ടുണ്ടെന്നും സാഹിര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ പോലീസ് ബൈക്കുകള്‍ക്കും ഈ ഉല്‍പന്നം കോംപ്ലിമെന്റ് ആയി നല്‍കാന്‍ ആഗ്രഹമുണ്ടെന്നും സാഹിര്‍ പറഞ്ഞു. എല്ലാ ബൈക്ക് ഷോറൂമുകളിലും ഉടന്‍ ഈ ഉല്‍പന്നം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ഏറെക്കാലം ഗള്‍ഫിലായിരുന്ന സാഹിര്‍ സലിം ഇത്തരത്തിലുള്ള മറ്റു പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍: 9947968555