Home » » സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയി കീഴടങ്ങി.

സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയി കീഴടങ്ങി.

Written By Unknown on Thursday, 27 February 2014 | 23:38

ഡല്ഹി : നിക്ഷേപകരെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ട് സഹാറാ ഗ്രൂപ്പ് ചെയര്മാന്സുബ്രത റോയി ലക്നൗ പൊലീസിനു മുന്നില്കീഴടങ്ങി. പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. താന്ഒളിവിലല്ലെന്നും നിയമാനസൃതമായിമാത്രമേ പ്രവര്ത്തിക്കൂഎന്നും പ്രസ്തവനയിറക്കിയതിന് പിന്നാലെയാണ് കീഴടങ്ങല്നടന്നത്. കേസ് അടിയന്തിരമായി ഇന്നു പരിഗണിക്കണമെന്ന സുബ്രതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. മാര്ച്ചു നാലിന് കേസ് പരിഗണിക്കുന്നതുവരെ കസ്റ്റഡിയില്തുടരും.
കോടതിയില്ഹാജരാകാത്തതിന്റെ കാരണങ്ങള്വിശദികരിക്കുന്നതിനായി ഇന്നു മാധ്യമങ്ങളെ കാണുമെന്ന് സുബ്രത അറിയിച്ചിരുന്നു. സുബ്രത റോയിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ സുബ്രതയുടെ വീട്ടില്മിന്നല്പരിശോധന നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താന്കഴിഞ്ഞിരുന്നില്ല.
അതേസമയം, അമ്മയ്ക്കു സുഖമില്ലാതായിരുന്നതിനാലാണ് കോടതിയില്ഹാജരാകാതിരുന്നതെന്ന് ഇദ്ദേഹത്തിന്റെ അഭിഭാഷകര്പറഞ്ഞു. റോയ് നിക്ഷേപകരെ വഞ്ചിക്കാന്ശ്രമിച്ചിരുന്നില്ലെന്നും അഭിഭാഷകര്വാര്ത്ത സമ്മേളനത്തില്പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.