Home » » വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു.

Written By Unknown on Thursday, 13 February 2014 | 23:38

കൊച്ചി* പന്തളം എന്‍എസ്‌എസ്‌ കോളജിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ ഉള്‍പ്പെടെ ആറു പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ ആറു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണം. 1997 ജൂലൈ 10 മുതല്‍ ഒക്‌ടോബര്‍ 20 വരെ ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്‌.
കോട്ടയം സെഷന്‍സ്‌ കോടതി ഉത്തരവിനെതിരെ പ്രതികളായ കെ. വേണുഗോപാല്‍, സി. എം. പ്രകാശ്‌, കോണ്‍ട്രാക്‌ടര്‍ വേണുഗോപാല്‍, ജ്യോതിഷ്‌ കുമാര്‍, മനോജ്‌ കുമാര്‍, ഷാ ജോര്‍ജ്‌ എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണു ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌. കേസിലെ ഏഴു പ്രതികളില്‍ നാലു പേര്‍ക്ക്‌ 11 വര്‍ഷം കഠിനതടവും 35,000രൂപ പിഴയും രണ്ടുപേര്‍ക്ക്‌ ഏഴുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും മൂന്നാംപ്രതിക്ക്‌ ഏഴുവര്‍ഷം കഠിനതടവും 13,000 രൂപ പിഴയുമാണ്‌ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്‌. ഇത്‌ ഹൈക്കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ നേരത്തെ ആത്മഹത്യ ചെയ്‌തിരുന്നു.

പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന കോളജ്‌ മാനേജ്‌മെന്റിന്റെ നടപടി നാണക്കേടെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതികളുടേത്‌ പ്രാകൃതമായ പ്രവൃത്തിയാണെന്നും കോടതി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.