Home » » യുവനായിക മേഘ്‌ന രാജ്‌ നരേന്റെ നായികയാകുന്നു.

യുവനായിക മേഘ്‌ന രാജ്‌ നരേന്റെ നായികയാകുന്നു.

Written By Unknown on Thursday, 16 April 2015 | 09:31

യുവനായിക മേഘ്‌ന രാജ്‌ നരേന്റെ നായികയാകുന്നു. നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന ഹല്ലേലുയ്യ എന്ന ചിത്രത്തിലാണ്‌ നരേന്‍-മേഘ്‌ന ജോഡി ആദ്യമായി ഒന്നിക്കുന്നത്‌. ഒരു ഇടവേളയ്‌ക്ക് ശേഷം നരേന്‍ മലയാളത്തില്‍ വീണ്ടും സജീവമാകുന്ന ചിത്രം കൂടിയാണ്‌ ഹല്ലേലുയ്യ. ഒരു ദൗത്യം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ എത്തുന്ന മനഃശാസ്‌ത്രജ്‌ഞന്റെ വേഷമാണ്‌ നരേന്‍ അവതരിപ്പിക്കുന്നത്‌.

ഗണേശ്‌ കുമാര്‍, സുനില്‍ സുഗത, ദേവി അജിത്ത്‌,ശശി കലിംഗ, രാജ് മോഹൻ ഉണ്ണിത്താൻ,സജിത മഠത്തിൽ തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.ക്യാമറ രാഗേഷ് നാരായണൻ കഥ തിരക്കഥ എസ് എ അഭിമാൻ ഏപ്രിൽ 18നു ചിത്രീകരണം ആരംഭിക്കുന്ന സിനിമ ബാര്‍ക്കിംഗ്‌ ഡോഗ്‌ സെല്‍ഡം ബൈറ്റ്‌സിന്റെ ബാനറില്‍ സുരേന്ദ്ര്‌ അഭിമാനാണ്‌ നിര്‍മിക്കുന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.