Home » » കണ്ണൂരിൽ സി പി എം പ്രവർത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി.

കണ്ണൂരിൽ സി പി എം പ്രവർത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി.

Written By Unknown on Wednesday, 15 April 2015 | 20:23

കണ്ണൂർ;സി പി എം പ്രവർത്തകനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി.വടകെപോയിലൂരിൽ വിനോദനാണ്(36) കൊല്ലപെട്ടത്‌.പാനൂരിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം വീടിനു അടുത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത് ബോംബേറിൽ ശരീരത്തിന്റെ ഒരു ഭാഗം തകർന്നു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃദദേഹം തലശേരി താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.അക്രമത്തിനു പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു.സംഭവത്തെ തുടർന്ന് ഇന്ന് 6 മണിവരെ തലശേരി താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.സംഭവത്തിൽ ആറു ബി ജെ പിക്കാർക്കെതിരെ  യു എ പി എ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.