ന്യൂഡല്‍ഹി * ജന്‍ ലോക്‌പാല്‍ ബില്‍
അവതരിപ്പിക്കാനുള്ള നീക്കം പാളിയതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി
അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചു. 49 ദിവസം മാത്രമാണ് എഎപി സര്‍ക്കാര്‍
ഭരണത്തിലിരുന്നത്.
ജന്‍ലോക്‌പാല്‍ ബില്‍ പാസാക്കാനായില്ലെങ്കില്‍ ഭരണത്തില്‍ തുടരില്ലെന്ന് കേജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബില്‍ അവതരണം സഭയില്‍ പരാജയപ്പെട്ട ഉടനെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ് രാജിതീരുമാനം എടുത്തത്. തുടര്‍ന്ന് ലഫ്‌റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. രാജിവച്ച കേജ്‌രിവാളിന് പാര്‍ട്ടി ആസ്‌ഥാനത്ത് വന്‍ സ്വീകരണം നല്‍കി.
അഴിമതിക്കെതിരായ പോരാട്ടം ജനങ്ങള്‍ക്കിടയിലേക്ക് വ്യാപിപ്പിക്കുമെന്ന് കേജ്‌രിവാള്‍ നേരത്തെ നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന് പദവികള്‍ പ്രശ്‌നമല്ല. സര്‍ക്കാരുണ്ടാക്കിയത് അഴിമതിക്കെതിരായ പോരാട്ടത്തിനാണ്. ഇത് ഒരുപക്ഷേ ഈ നിയമസഭയുടെ അവസാന സമ്മേളനമായിരിക്കുമെന്നും നിയമസഭ പിരിയുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ, ബില്‍ അവതരിപ്പിക്കുന്നതിന് തന്റെ അനുമതിയില്ലെന്നു കാട്ടി ലഫ്‌റ്റനന്റ് ഗവര്‍ണര്‍ സ്‌പീക്കര്‍ക്ക് കത്തയച്ചിരുന്നു. കത്ത് മറികടന്ന് ബില്‍ അവതരിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
നിയമാനുസൃതമായ അനുമതി ഇല്ലാതെ ബില്‍ അവതരിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭയില്‍ ബില്ലിന് അവതരണാനുമതി തേടിയുള്ള വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 42 അംഗങ്ങള്‍ ബില്ലിന് എതിരായി വോട്ട് ചെയ്‌തു. 27 അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. ഇതേ ത്തുടര്‍ന്ന് ബില്ലിന് അവതരണാനുമതി ലഭിച്ചില്ല.
ഡല്‍ഹി നിയമസഭയില്‍ ജന്‍ ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കരുതെന്നു ലഫ്‌റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് സ്‌പീക്കര്‍ക്കു കത്തെഴുതിയതിനെ തുടര്‍ന്നാണു നിലപാടില്‍ മാറ്റമില്ലെന്നു കേജ്‌രിവാള്‍ വ്യക്‌തമാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇങ്ങനെ ഒരു ബില്‍ സംസ്‌ഥാന നിയമസഭയ്‌ക്ക് പരിഗണിക്കാനാവില്ലെന്നും ബില്ലിന് തന്റെ അനുമതി ഇല്ലെന്നും ലഫ് ഗവര്‍ണര്‍ കത്തില്‍ വ്യക്‌തമാക്കിയിരുന്നു.