Home » » സൈബര്‍ പാര്‍ക്ക്‌ മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ പൂവണിയുകയാണ്‌.

സൈബര്‍ പാര്‍ക്ക്‌ മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ പൂവണിയുകയാണ്‌.

Written By Unknown on Friday, 14 February 2014 | 05:55

 

കോഴിക്കോട്‌ ; ടെക്‌നോ പാര്‍ക്കിനും ഇന്‍ഫോ പാര്‍ക്കിനും പിന്നാലെ സംസ്ഥാനത്തെ മൂന്നാമത്തെ ഐടി പാര്‍ക്കായ സൈബര്‍ പാര്‍ക്ക്‌ കോഴിക്കോട്ട്‌ നിലവില്‍ വരുന്നതോടെ മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ പൂവണിയുകയാണ്‌. ഇതോടെ കൊച്ചി മുതല്‍ മംഗലാപുരം വരെയുള്ള വിസ്‌തൃതമായ ഭൂപ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി മേഖലയായി കോഴിക്കോട്‌ മാറുകയാണ്‌.

സൈബര്‍ പാര്‍ക്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ വസ്‌തുത കോര്‍പറേഷന്‍ പരിധിക്കുള്ളിലായിരിക്കുമ്പോള്‍ തന്നെ നിര്‍ദിഷ്ട നാലുവരിപാതയുടെ സാമിപ്യമുള്ള നഗരപരിസരത്തു തന്നെയാണ്‌ അതിന്റെ സ്ഥാനം എന്നതാണ്‌. നഗരജീവിതത്തെ തെല്ലും ബാധിക്കാത്ത തരത്തിലുള്ള വികസനമാണ്‌ സൈബര്‍പാര്‍ക്ക്‌ ലക്ഷ്യമിടുന്നത്‌. മറ്റൊരു സവിശേഷത ധാരാളം വായു സഞ്ചാരമുള്ളതും ആരോഗ്യകരവും വെള്ളം കെട്ടിനില്‍ക്കാത്തതുമായ അതിന്റെ ഭൂപ്രദേശമാണ്‌.

ഇടറോഡുകള്‍ ചുറ്റുമതില്‍, തടശിലകള്‍ എന്നിവ പൂര്‍ത്തീകരിച്ച്‌ മികച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതിയാണ്‌ െൈസബര്‍ പാര്‍ക്കില്‍ നടന്നുവരുന്നത്‌. 20 എംഡബ്ല്യു, 110 കെ.വി. ഇന്‍സുലേറ്റഡ്‌ ഇലക്ട്രിക്കല്‍ സബ്‌ സ്റ്റേഷന്‍ രണ്‌ടാമത്തെ ഐടി കെട്ടിടം എന്നിവയുടെ നിര്‍മാണം സംസ്ഥാന ഐടി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡാണ്‌ നടപ്പാക്കുന്നത്‌. ഇതോടെ അടുത്ത രണ്‌ട്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈബര്‍ പാര്‍ക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക 250 കോടി രൂപയ്‌ക്കു മുകളിലാകും.

സര്‍ക്കാര്‍ ഏറ്റെടുക്കുന്ന മറ്റു പ്രധാന നിര്‍മാണ പദ്ധതികളായ ടെക്‌നോളജി ഇനവേഷന്‍ സോണ്‍, ഐസിടി അക്കാദമി എന്നിവ ഭാവിയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനുദ്ദേശിച്ചുള്ളതാണ്‌. പരിശീലകരെ പരിശീലിപ്പിക്കുന്ന ഐസിടി അക്കാദമിയുടെ ബൃഹദ്‌ പദ്ധതി കേരളത്തിലെ ബിരുദധാരികള്‍ക്ക്‌ ധാരാളം തൊഴിലവസരങ്ങള്‍ നല്‍കുന്നതുമാണ്‌.

3600 കോടിരൂപ ചെലവില്‍ ടിസിഎസ്‌ ആരംഭിക്കാനുദ്ദേശിക്കുന്ന ഗ്ലോബല്‍ ലേണിംഗ്‌ സെന്റര്‍ നിലവില്‍ വരുന്നതോടെ തിരുവനന്തപുരത്ത്‌ ടെക്‌നോസിറ്റിയും പ്രവര്‍ത്തനക്ഷമമാകുകയാണ.്‌ ഇന്‍ഫോസിസ്‌ അതിന്റെ രണ്‌ടാമത്തെ വികസന പദ്ധതിയും ടെക്‌നോസിറ്റിയിലാണ്‌ നടപ്പിലാക്കുന്നത്‌. 4.5 ചതുരശ്രഅടി വിസ്‌തീര്‍ണ്ണമുള്ള ഐടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കൊച്ചിയില്‍ സ്‌മാര്‍ട്ട്‌ സിറ്റിയും പുരോഗമന പാതയിലാണ്‌. ഇവയില്‍ ഭൂരിഭാഗവും സ്‌പെഷല്‍ ഇക്കണോമിക്‌സ്‌ സോണുകള്‍ ആണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.