Home » » സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദി മാറ്റുന്നതിനുള്ള പ്രമേയം തള്ളി.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദി മാറ്റുന്നതിനുള്ള പ്രമേയം തള്ളി.

Written By Unknown on Friday, 14 February 2014 | 23:23

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദി മാറ്റുന്നതിനു സര്‍ക്കാരിനു നിര്‍ദേശം നല്‌കുന്നതു ചര്‍ച്ചചെയ്യാന്‍ നഗരസഭയില്‍ അവതരിപ്പിച്ച പ്രമേയം തള്ളി. മണിക്കൂറുകള്‍ നീണ്‌ട ചര്‍ച്ചയില്‍ ഇരുപക്ഷവും പരസ്‌പരം വിഴുപ്പലക്കിയതൊഴിച്ചാല്‍ ജനോപകാരപ്രദമായ തീരുമാനം ഒന്നും ഉണ്‌ടായില്ല. ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ സെക്രട്ടേറിയറ്റു പരിസരത്തുനിന്നു ഒഴിവാക്കാന്‍ വലിയതുറ കൗണ്‍സിലര്‍ ടോണി ഒളിവര്‍ മുന്‍കൈ എടുത്തു മേയര്‍ക്ക്‌ നിവേദനം നല്‌കിയതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സിലാണ്‌ സര്‍ക്കാരിനെ പഴിചാരി രക്ഷപ്പെട്ടത്‌. അതിനിടെ ചര്‍ച്ചയില്‍ യുഡിഎഫ്‌ കൗണ്‍സിലറിന്‌ സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

യുഡിഎഫ്‌ കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു തുടങ്ങിയപ്പോള്‍ തന്നെ ശക്തമായ എതിര്‍പ്പുമായി ബിജെപിയും എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാരും രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനമെടുക്കേണ്‌ട കാര്യം നഗരസഭയില്‍ ഒരു പ്രമേയത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന നിലപാടുമായി എല്‍ഡിഎഫും ബിജെപിയും ഒരുമിച്ചു പ്രമേയത്തെ എതിര്‍ത്തു.

ചെങ്ങറ, പ്ലാച്ചിമട,എന്‍ഡോസള്‍ഫാന്‍ സമരങ്ങളെ ഉദാഹരിച്ചാണ്‌ യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ പ്രമേയത്തെ പിന്തുണച്ചത്‌. ആവശ്യം ന്യായമാണെങ്കില്‍ വീട്ടിലിരുന്നു സമരം നടത്തിയാലും കാര്യം നടക്കുമെന്നും അതിനുള്ള ടെക്‌നോളജി ഇപ്പോഴുണെ്‌ടന്നുമാണ്‌ പ്രമേയം അവതരിപ്പിച്ച ടോണി ഒളിവറുടെ പക്ഷം. ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്നതാണു യുഡിഎഫ്‌ പ്രമേയം. അതിനെ മുട്ടാപ്പോക്ക്‌ പറഞ്ഞ്‌ തള്ളികളയരുതെന്നു യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. സമരം നടത്തുന്നതിന്‌ ആരും എതിരല്ലം. വേണമെങ്കില്‍ 24 മണിക്കൂറും സമരം നടത്താം.ജനങ്ങളെ ബുദ്ധിമുട്ടിച്ച്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ തന്നെ നടത്തണമെന്ന്‌ നിര്‍ബന്ധം പിടിക്കരുത്‌. ജനഹൃദയങ്ങളില്‍ തട്ടിയാലേ സമരങ്ങള്‍ വിജയിക്കു അല്ലാതെ എംജി റോഡില്‍ നടത്തുന്ന സമരങ്ങള്‍ മാത്രമേ വിജയിക്കു എന്നു സിപിഎം കരുതരുത്‌.

സന്ധ്യയെ പോലുള്ള വീട്ടമ്മമാര്‍ ചൂലുകൊണ്‌ട്‌ സമരക്കാരെ നേരിടുന്നതിന്‌ ഇടയുണ്‌ടാക്കേണെ്‌ടങ്കില്‍ എല്ലാ രാഷ്‌ട്രീയ നേതാക്കളും ഒന്നിച്ചു ചേര്‍ന്ന്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സര്‍വ്വകക്ഷി യോഗത്തില്‍ സമരം സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റുന്നതിനെ അനുകൂലിച്ച ബിജെപി പ്രമേയത്തെ എതിര്‍ക്കുന്നത്‌ അപഹാസ്യമാണെന്നും യുഡിഎഫ്‌ ആരോപിച്ചു.

രാഷ്ട്രപിതാവിനെ കൂട്ടുപിടിച്ചാണ്‌ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ പ്രമേയത്തിനെതിരെ ആക്രമണം ആരംഭിച്ചത്‌. എം.ജി റോഡ്‌ എന്നാല്‍ മഹാത്മാഗാന്ധി റോഡാണെന്നും രാഷ്ട്രപിതാവിന്റെ പേരിലുള്ള റോഡില്‍ അനീതിക്കെതിരെ പ്രതികരിക്കുന്നിതിനു കുഴപ്പമില്ലെന്നുമായിരുന്നു സിപിഎം കൗണ്‍സിലറുടെ കണെ്‌ടത്തല്‍. സര്‍ക്കാര്‍ തീരുമാനമെടുക്കേണ്‌ട കാര്യം നഗരസഭയുടെ ചുമലില്‍ കെട്ടിവച്ചു തെരഞ്ഞെടുപ്പില്‍ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കണ്‌ട. നെറികെട്ട ഭരണാധികാരികള്‍ ഉണ്‌ടായാല്‍ സമരം വര്‍ധിക്കും. എവിടെ സമരം നടത്തണമെന്ന്‌ സര്‍ക്കാരാണ്‌ തീരുമാനിക്കേണ്‌ടത്‌. അല്ലാതെ ഒരു പ്രമേയത്തിലൂടെ നഗരസഭക്ക്‌ അത്‌ നിയന്ത്രിക്കാനാകില്ല.അടിയന്തിര പ്രമേയം കോടതി അലക്ഷ്യമാണെന്നുള്ള അഭിപ്രായം കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളത്തിനിടയാക്കി. 2004ല്‍ വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട ഹൈ ക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക്‌ സംസാരി ക്കാനും സമരം നടത്താനു മുള്ള അവകാശ മുണെ്‌ടന്നാണ്‌ ഹൈക്കോ ടതി അഭിപ്രായപ്പെട്ടത്‌. പ്രകട നങ്ങളും സമരങ്ങളും നിരോധിക്കു ന്നതു സംബന്ധിച്ച്‌ ഹൈക്കോടതി സര്‍ക്കാരിന്‌ ഒമ്പതി നിര്‍ദേശങ്ങള്‍ നല്‌കിയിട്ടുണ്‌ട്‌. അതു നടപ്പിലാ ക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലയെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന കെ.കെ രമയുടെ സമരത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനെ എല്‍ഡിഎഫ്‌ കൗണ്‍സി ലര്‍മാര്‍ ചൂണ്‌ടിക്കാട്ടിയതും കൗണ്‍ സിലില്‍ ബഹളത്തി നിടയാക്കി. നഗരത്തെ ബാധിക്കുന്ന വിളപ്പില്‍ ശാല പ്രശ്‌നം, അറവുശാല അടച്ചുപൂട്ടിയ വിഷയം, നായശല്യം തുടങ്ങിയ വിഷയങ്ങളില്‍ അടിയ ന്തിര പ്രമേയം അവതരിപ്പിക്കാനോ സര്‍ക്കാരിനോട്‌ ആവശ്യപ്പെടാനോ പ്രതിപക്ഷം മുന്‍കൈ എടുത്തില്ലെന്നും ആരോപണം ഉയര്‍ന്നു.

ഹെഡ്‌ തിരിച്ച്‌ ബജറ്റ്‌ ചര്‍ച്ചപോലും നടത്താന്‍ അനുവദിക്കാത്ത യു ഡി എഫ്‌ കൗണ്‍സിലര്‍മാര്‍ ആവശ്യ മില്ലാത്ത ഒരു പ്രമേയമാണ്‌ അവതരി പ്പിച്ചിരിക്കുന്നത്‌. ഈ വിഷയത്തില്‍ നഗരസഭക്ക്‌ ഒന്നും ചെയ്യാനാകില്ല. സര്‍ക്കാരാണ്‌ തീരുമാനം എടുക്കേണ്‌ടതൈന്നായിരുന്നു ബി ജെ പിയുടെ നിലപാട്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം നഗരസഭക്ക്‌ വിട്ടുനല്‍ കണമെന്ന്‌ സര്‍ക്കാരിനോട്‌ ആവശ്യ പ്പെടണം. എകെജി സെന്ററില്‍ നിന്നും വഞ്ചിയൂരില്‍ നിന്നും സമരങ്ങള്‍ ആരംഭിച്ച്‌ സ്റ്റേഡിയത്തില്‍ അവസാനി പ്പിക്കാന്‍ സാധിക്കും. ഈ പ്രമേയം തള്ളിക്കളയണമെന്നും ബിജെപി ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പ്രമേയം വോട്ടിംഗ്‌ നടത്താതെ തന്നെ തള്ളിയതായി മേയര്‍ അറിയിച്ചു. കോടതിയുടെ പരിഗണ നയിലി രിക്കുന്ന വിഷയം ആയതിനാല്‍ നഗരസഭക്ക്‌ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനാകില്ലെന്നും സര്‍ക്കാര്‍ തന്നെ തീരുമാനി ക്കട്ടെയെന്നും മേയര്‍ പറഞ്ഞു.

എന്നാല്‍ വോട്ടിംഗ്‌ നടത്താതെ പ്രമേയം തള്ളിയത്‌ ജനാധിപത്യ വിരുദ്ധമാ െണന്നാരോപിച്ച്‌ യു ഡി എഫ്‌ കൗണ്‍സിലര്‍മാര്‍ മുദ്രാ വാക്യം വിളിച്ച്‌ പ്രതിഷേധിച്ചു. വോട്ടിംഗ്‌ നടത്തി തീരുമാനിക്കു ന്നതിനായി വീണ്‌ടും അടിയന്തിര കൗണ്‍സില്‍ വിളിച്ചുചേര്‍ക്കണമെന്ന്‌ ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.