Home » » ഓപ്പറേഷന്‍ കുബേര്‍: 75 പേര്‍ അറസ്‌റ്റില്‍ 50,60,000 രുപ പിടിച്ചെടുത്തു.

ഓപ്പറേഷന്‍ കുബേര്‍: 75 പേര്‍ അറസ്‌റ്റില്‍ 50,60,000 രുപ പിടിച്ചെടുത്തു.

Written By Unknown on Sunday, 11 May 2014 | 10:09

തിരുവന്തപുരം: ബ്‌ളേഡ്‌ മാഫിയയുടെ ഇടപെടലിനെ തുടര്‍ന്ന്‌ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌ത സാഹചര്യത്തില്‍ ബ്‌ളേഡ്‌ മാഫിയയ്‌ക്ക് എതിരേ സര്‍ക്കാര്‍ നിയമം കര്‍ക്കശമാക്കുന്നു. ബ്‌ളേഡ്‌ മാഫിയയുടെ ഓഫീസുകള്‍ റെയ്‌ഡ് നടത്തിയ സംസ്‌ഥാന പോലീസ്‌ 75 പേരെ അറസ്‌റ്റു ചെയ്യുകയും വന്‍തുക പിടിച്ചെടുക്കുകയും ചെയ്‌തു.

റെയ്‌ഡില്‍ 75 പേര്‍ പിടിയിലായി. 1032 കേന്ദ്രങ്ങളിലായി നടന്ന റെയ്‌ഡില്‍ 175 കേസുകള്‍ റജിസ്‌റ്റര്‍ ചെയ്‌തു. 50,60,000 രുപയും ബ്‌ളാങ്ക്‌ ചെക്കുകളും ക ണ്ടെത്തി. പാലക്കാട്‌ നെന്മാറയിലെ റെയ്‌ഡില്‍ മൂന്ന്‌ മാന്‍ കൊമ്പുകളും കണ്ടെത്തി. ബ്‌ളേഡ്‌ പണമിടപാടുകാര്‍ക്കെതിരേ ഗുണ്ടാ നിയമം പ്രയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്‌. മൂന്നിലധികം കേസുള്ളവരുടെ കണക്കെടുക്കാന്‍ തീരുവനന്തപുരം റേഞ്ച്‌ ഐജി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. ഇവരെ ഗുണ്ടാനിയമത്തില്‍ പെടുത്തുന്ന കാര്യം അടുത്ത ദിവസം ആലോചിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.