Home » » വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പിന്തുണച്ച് പി.സി ജോര്‍ജ്.

വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പിന്തുണച്ച് പി.സി ജോര്‍ജ്.

Written By Unknown on Tuesday, 13 May 2014 | 01:32

തിരുവനന്തപുരം: ഗവര്‍ണര്‍ പുറത്താക്കിയ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പിന്തുണച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. വി.സി സ്ഥാനത്ത് ഇരിക്കാന്‍ എ.വി ജോര്‍ജിനുള്ള യോഗ്യത മറ്റാര്‍ക്കാണ് ഉള്ളതെന്ന് പി.സി ജോര്‍ജ് ചോദിച്ചു. യോഗ്യതയില്ല എന്നതാണ് അദ്ദേഹത്തിന്‍െറ കുറ്റമായി കാണുന്നത്. അങ്ങനെയെങ്കില്‍ യോഗ്യതയില്ലാത്ത മറ്റ് വി.സിമാരെയും പുറത്താക്കണം. വി.സിയെ പുറത്താക്കാന്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളെ താന്‍ തമാശയായി കാണുന്നുവെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.