മലപ്പുറത്ത് പത്താംക്ലാസിലേക്കുള്ള പാഠപുസ്‌കങ്ങള്‍ കടം വാങ്ങി പഠിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു.
പെണ്‍കുട്ടിയെ ഒമ്പതാം ക്ലാസില്‍ മനപൂര്‍വം തോല്‍പ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കമ്മിഷനു മുമ്പില്‍ ഹാജരാകണം. മെയ് 15 ന് മുമ്പ് ഇക്കാര്യത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിശദീകരണം നല്‍കണമെന്നും ബാലവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
പത്താം ക്ലാസില്‍ നൂറു മേനി വിജയം ഉറപ്പിക്കാന്‍ ഒമ്പതാം ക്ലാസില്‍ കുട്ടികളെ മുന്‍ വിധിയോടെ തോല്‍പ്പിക്കുന്ന പ്രവണത നിറുത്തലാക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.അധ്യാപകര്‍ക്ക് പച്ച ഓവര്‍ കോട്ട് നിര്‍ബന്ധമാക്കിയതിലൂടെ മുമ്പ് നാണക്കേട് ഇരന്നു വാങ്ങിയ അരീക്കോട് സ്‌കൂളാണ് നിസ്‌ലയുടെ അത്മഹത്യയിലൂടെ കേരളത്തെ ആകെ നാണക്കേടിലാക്കിയത്.








