Home » » ഹര്‍ത്താല്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളെ ബാധിച്ചില്ല.

ഹര്‍ത്താല്‍ ഇടുക്കി ഒഴികെയുള്ള ജില്ലകളെ ബാധിച്ചില്ല.

Written By Unknown on Wednesday, 7 May 2014 | 22:38

തൊടുപുഴ: മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്  സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. സമരസമിതിയുടെ ഹര്‍ത്താല്‍ ഇടുക്കിയില്‍ ജനജീവിതത്തെ ബാധിച്ചു. ജില്ലയില്‍ യുഡിഎഫും ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടു. കടകമ്പോളങ്ങളൊന്നും തുറന്നിട്ടില്ല. അതേസമയം സംസ്ഥാനത്തെ മറ്റു ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. വാഹന ഗതാഗതവും ജനജീവിതവും സാധാരണ നിലയിലാണ്. മുല്ലപ്പെരിയാര്‍ കേസിലെ കേരളത്തിനെതിരായുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ചാണ് മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സുരക്ഷാ കാരണങ്ങളാല്‍ ഇടുക്കിയിലും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.