Home » » വാരിക്കോരി പ്ലസ് ടു സ്‌കൂളുകള്‍: 3 പേര്‍ ജയിച്ച സ്‌ക്കൂളിനും പ്ലസ് ടു; കച്ചവടമെന്ന് ആക്ഷേപം.

വാരിക്കോരി പ്ലസ് ടു സ്‌കൂളുകള്‍: 3 പേര്‍ ജയിച്ച സ്‌ക്കൂളിനും പ്ലസ് ടു; കച്ചവടമെന്ന് ആക്ഷേപം.

Written By Unknown on Wednesday, 7 May 2014 | 22:52

തിരുവനന്തപുരം: പ്‌ളസ് ടു അനുമതിക്കായി കാത്തിരിക്കുന്ന സ്‌ക്കൂളുകളില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 3 വിദ്യാത്ഥികള്‍ മാത്രം വിജയിച്ച സ്‌ക്കൂളുമുണ്ട്. മറ്റ് മാനദണ്ഡങ്ങളൊന്നും പരിശോധിക്കാതെ പ്‌ള്‌സ് ടു ഇല്ലാത്ത പഞ്ചായത്തുകളിലെല്ലാം ഇഷ്ടം പോലെ ബാച്ച് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ആദായകരമല്ലാത്തതും താഴ്ന്ന വിജയശതമാനമുള്ളതുമായ സ്‌ക്കൂളുകളും പുതിയ ബാച്ചിനായി കാത്തിരിക്കുന്നു.

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷക്ക് വെറും മൂന്ന് വിദ്യാര്‍ത്ഥികള്‍ മാത്രം ജയിച്ച സ്‌ക്കൂളും പ്‌ളസ്ടു പ്രതീക്ഷിക്കുന്നു. അഞ്ചും എട്ടും കുട്ടികള്‍ പാസ്സായ സ്‌ക്കൂളുകളും പട്ടികയിലുണ്ട്. 25 ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ ജയിച്ച 23 സ്‌ക്കൂളുകളും കാത്തിരിക്കുന്നു. വിജയശതമാനം കുറഞ്ഞ സ്‌ക്കൂളുകളില്‍ പ്‌ള്‌സ് ടു വേണ്ടന്നല്ല. ശാസ്ത്രീയ പഠനം ഒന്നും നടത്താതെ പഞ്ചായത്തുകളുടെ അതിര്‍ത്തി മാത്രം നോക്കി പ്‌ളസ്ടു അനുമതി എന്തിനാണെന്നാണ് ചോദ്യം.

ഹയര്‍സെക്കണ്ടറി വകുപ്പില്‍ അനുമതിക്കായുള്ള അപേക്ഷകളുടെ തള്ളിക്കയറ്റമാണ്. വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപസമിതിക്കാണ് പരിശോധനാ ചുമതല.  പ്‌ളസ് ടു ഇല്ലാത്ത ഒറ്റ പഞ്ചായത്തും ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ പുറത്തുപറയുന്ന നയം.  പക്ഷെ അണിയറയില്‍ നടക്കുന്നത് വന്‍ കച്ചവടമാണെന്നാണ് അധ്യാപകസംഘടനകളുടേയും വിദ്യാഭ്യാസപ്രവര്‍ത്തകരുടേയും ആക്ഷേപം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.