ഇടുക്കി : ആം ആദ്മി നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം അടക്കമുള്ള പരാതിയുമായി വനിതാ സ്ഥാനാര്‍ഥി രംഗത്ത് .കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന സില്‍വി സുനിലാണ് നേതാക്കള്‍ക്ക് എതിരെ കൊച്ചി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത് .
നേതാക്കള്‍ ചേര്‍ന്ന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് നേതാക്കളായ ഷൈബു, വിനോജ്, ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മര്‍ദിക്കുകയും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള വാക്കുകളും പ്രവര്‍ത്തികളും കാണിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത് .കൂടാതെ ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ട് വരാന്‍ പറ്റുമോ ? എന്നുപോലും കേട്ടതായും അവര്‍ പറയുന്നു .
ഇലക്ഷന്‍ ആയതുകൊണ്ടാണ് അപ്പോള്‍ പ്രതികരിക്കാത്തതെന്നും തന്റെ അവസ്ഥ ഇനിയൊരു സ്ത്രീക്കും ഉണ്ടാകാതിരിക്കാനാണ് ഇപ്പോള്‍ പരാതിയുമായി രംഗത്ത് വന്നതെന്നും അവര്‍ പറയുന്നു .പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട് .








