Home » » മനുഷ്യക്കടത്ത് എന്ന പരാമര്‍ശമില്ലാതെ ഡിഐജി എസ്. ശ്രീജിത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്.

മനുഷ്യക്കടത്ത് എന്ന പരാമര്‍ശമില്ലാതെ ഡിഐജി എസ്. ശ്രീജിത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്.

Written By Unknown on Saturday, 21 June 2014 | 20:27

തിരുവനന്തപുരം: മനുഷ്യക്കടത്ത് എന്ന പരാമര്‍ശമില്ലാതെ ഡിഐജി എസ്. ശ്രീജിത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന് കൈമാറി. അന്യസംസ്ഥാനത്ത് നിന്നും കുട്ടികളെ കൊണ്ട് വന്ന സംഭവത്തില്‍ മനുഷ്യകടത്താണെന്നാണ് ഡിഐജി ശ്രീജിത്ത് ആദ്യം പറഞ്ഞിരുന്നത്. ഇത് സംസ്ഥാനത്ത് വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. ഈ നിലപാടില്‍ നിന്നാണ് ശ്രീജിത്ത് പിന്നാക്കം പോയിരിക്കുന്നത്. സംസ്ഥാനത്തെ അനാഥാലയങ്ങളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നും ഇവര്‍ പഠനശേഷം എന്തു ചെയ്യുന്നു എന്ന വിവരവും സംസ്ഥാന സര്‍ക്കാരിന്റെ കൈയിലില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അനാഥായങ്ങള്‍ക്ക് വരുന്ന ഫണ്ടുകളെ കുറിച്ചും സര്‍ക്കാര്‍ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് 24 നാണ് പാലക്കാട് ട്രെയിനില്‍ വെച്ച് പോലീസ് വിവിധ ഓര്‍ഫനേജുകളിലേക്ക് കൊണ്ട് വന്ന 466 ഓളം കുട്ടികളെ പിടികൂടിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്‌റ്റേഷനില്‍ പറ്റ്‌നഎറണാകുളം എക്‌സ്പ്രസ്സിലെത്തിയ കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പരിശോധിച്ചു. പരിശോധനയ്ക്കു ശേഷം തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത കുട്ടികളെ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ച് നാട്ടിലേക്കയക്കുകയായിരുന്നു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.