Home » » മൈസൂര്‍- അരീക്കോട് വൈദ്യുതി ലൈന്‍ - വന്‍ വനം കൊള്ളയ്ക്ക് കളമൊരുക്കുന്നു

മൈസൂര്‍- അരീക്കോട് വൈദ്യുതി ലൈന്‍ - വന്‍ വനം കൊള്ളയ്ക്ക് കളമൊരുക്കുന്നു

Written By Unknown on Saturday, 21 June 2014 | 20:20

വയനാട്: വന്‍ വനം കൊള്ളയ്ക്ക് കളമൊരുക്കാനാണ് മൈസൂര്‍ -അരീക്കോട് വൈദ്യുതി ലൈന്‍ കുടക്- വയനാട് വഴിയാക്കാന്‍ കേന്ദ്ര പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തീരുമാനിച്ചതെന്ന്  .പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത ബദല്‍ മാര്‍ഗങ്ങള്‍ അവഗണിച്ചാണ് പരിസ്ഥിതി ദുര്‍ബല മേഖലയിലൂടെ അലൈന്‍മെന്റ് നിശ്ചയിച്ചത്. പദ്ധതിക്കായി വയനാട് കോഴിക്കോട് അതിര്‍ത്തിയില്‍ വന്‍ മരം മുറിക്ക് കളമൊരുങ്ങിക്കഴിഞ്ഞു.
കര്‍ണ്ണാടകയിലെ കൈഗ ആണവ നിലയത്തില്‍ നിന്നുള്ള കേന്ദ്രവിഹിതം എത്തിക്കാനാണ് മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് 400 കെവി ലൈന്‍ വലിക്കുന്നത്.പശ്ചിമ തീരത്തിനടുത്തുള്ള കൈഗയില്‍ നിന്ന് തീരപ്രദേശത്തു കൂടെ കേരളത്തിലേക്ക് ലൈന്‍ വലിക്കാനുള്ള സാധ്യത പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പരിഗണിച്ചില്ല. നിലവിലുള്ള മൈസൂര്‍-വയനാട് 220 കെവി ലൈനിന്റെ ശേഷി കൂട്ടാനുള്ള സാധ്യതയോ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കാനുള്ള സാധ്യതയോ പരിഗണിക്കപ്പെട്ടില്ല. ഇതെല്ലാം ഒഴിവാക്കി കുടകിനെയും വയനാടിനെയും ഉള്‍പ്പെടുത്തി ദൂരം കൂടിയ അലൈന്‍മെന്റ് തയ്യാറാക്കിയത് വനംകൊള്ള ലക്ഷ്യമിട്ടാണെന്ന് കുടകിലെ ജനങ്ങള്‍ ആരോപിക്കുന്നു.
വയനാട്ടിലെ തിരുനെല്ലി മേഖലയില്‍ ആനത്താരയിലുള്‍പ്പെടെ പവര്‍ ഗ്രിഡ് ലൈനിന്റെ പേരില്‍ വന്‍ മരംമുറിയാണ് നടന്നത്. ഇതോടെ കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങാന്‍ തുടങ്ങി.വന്‍കിട മരം ലോബികള്‍ക്ക് പ്രദേശത്ത് തമ്പടിച്ച് എസ്റ്റേറ്റുകളില്‍ മരംമുറി നടത്താനും ഇത് വഴി തുറന്നു.വയനാട് കോഴിക്കോട് അതിര്‍ത്തിയിലെ നിത്യഹരിത വനമേഖലയില്‍ വൈദ്യുത ലൈനിനടിയിലെ വന്‍മരങ്ങള്‍ മുറിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.