Home » »

Written By Unknown on Wednesday, 27 August 2014 | 03:20

ന്യൂഡല്‍ഹി: ലൗ ജിഹാദിനെതിരെ സംസാരിച്ച ഒരു വീഡിയോ പുറത്തായതോടെ യുപിയിലെ ഗോരഖ്‌പൂര്‍ എംപിയും ബിജെപി നേതാവുമായ യോഗി ആദിത്യാനന്ദ്‌ വിവാദച്ചുഴിയിലായി. എന്നാണ്‌ ചിത്രീകരിച്ചതെന്ന്‌ വ്യക്‌തമല്ലാത്ത വീഡിയോ ഒരു വാര്‍ത്താ ചാനലാണ്‌ പുറത്തുവിട്ടത്‌.

ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ അവരുടെ 100 പെണ്‍കുട്ടികളെ തിരിച്ചു മതം മാറ്റാനാണ്‌ നമ്മുടെ തീരുമാനം എന്ന്‌ പറയുന്ന വീഡിയോയാണ്‌ വിവാദമായത്‌. എന്നാല്‍, തനിക്കെതിരെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ വ്യാജ വീഡിയോ ആണെന്ന നിലപാടിലാണ്‌ ആദിത്യാനന്ദ്‌.


ആദ്യമായല്ല ആദിത്യാനന്ദ്‌ വിവാദമുയര്‍ത്തുന്നത്‌. പാര്‍ലമെന്റില്‍ വര്‍ഗീയ സംഘര്‍ഷം തടയുന്നതിനെ കുറിച്ചുളള ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പരാമര്‍ശം കോളിളക്കം സൃഷ്‌ടിച്ചിരുന്നു. കോണ്‍ഗ്രസ്‌ പാകിസ്‌താനു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംപിയുടെ പരാമര്‍ശം.

2007 ല്‍ ഗോരഖ്‌പൂരില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട്‌ ആദിത്യാനന്ദിനെതിരെ കേസുകള്‍ നിലവിലുണ്ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.