Home » » 1000 സൈനികര്‍ നുഴഞ്ഞുകയറി; ചര്‍ച്ച തുടങ്ങും മുമ്പ്‌ അതിര്‍ത്തിയില്‍ ചൈനയുടെ ധിക്കാരം വീണ്ടും

1000 സൈനികര്‍ നുഴഞ്ഞുകയറി; ചര്‍ച്ച തുടങ്ങും മുമ്പ്‌ അതിര്‍ത്തിയില്‍ ചൈനയുടെ ധിക്കാരം വീണ്ടും

Written By Unknown on Thursday, 18 September 2014 | 00:19

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സേന നുഴഞ്ഞു കയറ്റം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയായ ചുമാര്‍ മേഖലയിലാണ് ആയിരത്തോളം ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയത്. 4-5 കിലോമീറ്റര്‍ വരെ നുഴഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ഇന്ത്യ സന്ദര്‍ശനത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പായിരുന്നു സേനാ നീക്കം. 

അടുത്തിടെയായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ചൈനീസ് സേന ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നത്. ഇരുസേനയുടെയും ഫ്‌ളാഗ് മീറ്റിംഗ് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷമാണ് ചൈനീസ് സേനയുടെ നീക്കം ഉണ്ടായിരിക്കുന്നത്.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.