ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം സര്‍വീസായ ബി.എസ്.എന്‍.എല്ലു(ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്)മായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത മോഡലുകള്‍ വഴി സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് മൈാബെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ് വ്യക്തമാക്കി.
പുതിയ തീരുമാനപ്രകാരം ആറുമാസത്തോളം രണ്ടു ജി.ബി(ജിഗാബൈറ്റ്)യോളം ഇന്റര്‍നെറ്റ്, മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭ്യമാകും. ഫീച്ചര്‍ ഫോണുകള്‍ സൗജന്യകോളുകള്‍, ടാബ്‌ലെറ്റ്, ഡാറ്റ കാര്‍ഡ് എന്നിവയ്ക്ക് മറ്റ് ചില ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്. ബി.എസ്.എന്‍.എല്ലുമായി പങ്കാളിത്തതില്‍ എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
തങ്ങളുടെ അതിമനോഹരമായ മോഡലുകള്‍ ബി.എസ്.എന്‍.എല്ലിന്റെ സവിശേഷതകളും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മികച്ചൊരു അനുഭവമായിരിക്കുമെന്നും മൈക്രോമാക്‌സ് സി.ഇ.ഒ വിനീത് തനേജ പറഞ്ഞു.








