ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകളുടെ രാജ്യസ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വേണ്ടി മരിക്കുകയും ജീവിക്കുകയും ചെയ്യുന്നവരാണ് ഇവിടുത്തെ മുസ്‌ലിംകള്‍. രാജ്യത്തിന് ദോഷം വരുന്നത് ഇവിടുത്തെ മുസ്‌ലിംകള്‍ ഒട്ടും ആഗ്രഹിക്കില്ല മോദി പറഞ്ഞു.
അല്‍ഖായിദ പോലുള്ള തീവ്രവാദികളുടെ ഇംഗിതത്തിന് വഴങ്ങുന്നവരല്ല ഇന്ത്യന്‍ മുസ്‌ലിംകളെന്നും മോദി പറഞ്ഞു. സി.എന്‍.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
അല്‍ഖായിദക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്തുണ കിട്ടില്ല. രാജ്യത്തെ മുസ്‌ലിംകളോട് അല്‍ഖായിദ ചെയ്യുന്നത് നീതികേടാണെന്നും മോദി പറഞ്ഞു.








