തിരുവനന്തപുരം :സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനു പിന്നാലെ ,മദ്യത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങളുടെ പിഴത്തുകയും വര്‍ധിപ്പിക്കുന്നു .അനധികൃത മദ്യവില്‍പ്പനയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഇങ്ങനൊരു തീരുമാനം .ഇതിനായി എക്സൈസ് വകുപ്പ് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു .ഇത്തരത്തിലുള്ള നിയമപരിഷ്ക്കാരത്തിലൂടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ നല്ലരീതിയില്‍ മാറ്റം വരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത് .വ്യാജ മദ്യം സൂക്ഷിക്കുന്നത് എന്ത് അളവില്‍ ആയാലും 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ഇപ്പോള്‍ നിലവിലുള്ളത് .പക്ഷെ പലപ്പോഴും ചെറിയ തുക മാത്രമേ ഇവരില്‍ നിന്നും ഈടാക്കാറുള്ളു .ഇതു സര്‍ക്കാരിനു നല്ല രീതിയില്‍ നഷ്ട്ടം വരുത്താറുണ്ട് .പിടികൂടുന്ന മദ്യത്തിന്റെ അളവിന്റെ ആനുപാതികമായി പ്രതികള്‍ക്ക് മൂന്നു വിഭാഗങ്ങളില്‍ ആയി ശിക്ഷ നടത്താനാണ് തീരുമാനം.കേന്ദ്ര നാര്‍ക്കോട്ടിക് നിയമത്തിന്റെ മാതൃകയിലാണ് ഇതു ക്രമീകരിച്ചത് .ഇതനുസരിച്ച് അഞ്ചു ലിറ്റര്‍ വരെ മദ്യവുമായി പിടിയില്‍ ആകുന്നവര്‍ മൂന്നു വര്‍ഷം വരെ കഠിന തടവും അല്ലെങ്കില്‍ 10,000 രൂപ പിഴയോ അടക്കണം .അഞ്ചു ലിറ്ററിനും 50 ലിറ്ററിനും ഇടയില്‍ മദ്യവുമായി പിടിയില്‍ ആകുന്നവര്‍ക്ക് അഞ്ചു വര്ഷം തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ .50 ലിറ്ററിന് മുകളില്‍ മദ്യം സൂക്ഷിക്കുന്നവര്‍ക്ക് 10 വര്ഷം തടവും ഒരു ലക്ഷം രൂപ പിഴയും അടക്കണം. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ അബ്ക്കാരി നിയമത്തില്‍ ഇതനുസരിച്ച് മാറ്റം വരുത്തി എക്സൈസ് വകുപ്പ് നിയമവകുപ്പിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു .








