സി.പി.എം. അടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൊലപാതക രാഷ്‌ടീയം അവസാനിപ്പിക്കണമെന്നു സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സി.പി.എം, ബി.ജെ.പി, കോണ്‍ഗ്രസ് മത്സരമാണു നടക്കുന്നത്. മനോജ് വധക്കേസില്‍ കുറ്റക്കാര്‍ ഏതു പാര്‍ട്ടിക്കാരായാലും ശിക്ഷിക്കപ്പെടണമെന്നും പന്ന്യന്‍ പറഞ്ഞു.
കതിരൂര്‍ വധക്കേസിന്റെ പശ്‌ചാത്തലത്തിലാണു കൊലപാതക രാഷ്‌ട്രീയത്തെ വിമര്‍ശിച്ച് പന്ന്യന്‍ രംഗത്തെത്തിയത്. കൊലപാതകത്തില്‍ കണ്ണൂരില്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും മല്‍സരിക്കുകയാണ്. കൊലപാതകം ആരു ചെയ്‌താലും കൊലപാതകമാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം കൊലപാതകങ്ങള്‍ യു.ഡി.എഫിനാണു വോട്ടാകുന്നത്.
പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് യു.ഡി.എഫിന് ഗുണം ചെയ്യും. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും കണ്ണൂരില്‍ കൊലപാതക രാഷ്‌ട്രീയ അവസാനിപ്പിക്കാന്‍ തയാറാകാണമെന്നും പന്ന്യന്‍ ആവശ്യപ്പെട്ടു.








